വി ഡി സതീശൻ ലീഡ് തിരിച്ചുപിടിച്ചു

എറണാകുളം: വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ വടക്കൻ പറവൂരിൽ ആദ്യം കാലിടറിയ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ തിരിച്ചുകയറി. വടക്കേക്കര പഞ്ചായത്തിലെ മാല്യങ്കര ഭാഗത്തെ വോട്ടുകൾ എണ്ണിയപ്പോൾ പിന്നിലായ വി ഡി സതീശൻ പിന്നീട് ലീഡ് നില ഉയർത്തി.
എൽഡിഎഫിന് അടിസ്ഥാന വോട്ടുകളുള്ള പ്രദേശമാണ് വടക്കേക്കര പഞ്ചായത്തിലെ മാല്യങ്കര. കൂടാതെ ബിജെപി വലിയൊരു ഇടവേളയ്ക്ക് ശേഷമാണ് താമര ചിഹ്നത്തിൽ മത്സരിക്കുന്നത്.
അതേസമയം, ധർമ്മടത്ത് രണ്ടാം ഘട്ട വോട്ടുകൾ എണ്ണിക്കഴിയുമ്പോൾ പിണറായി വിജയൻ പിന്നിൽ തന്നെ തുടരുകയാണ്. ധർമ്മടത്ത് ലീഡ് ഉയർത്തി യുഡിഎഫ് മുന്നിലാണ്. യുഡിഎഫ് സ്ഥാനാർത്ഥി വിപി അബ്ദുൽ റഷീദ് ലീഡ് ചെയ്യുകയാണ്. ആദ്യ റൗണ്ടിൽ എൽഡിഎഫ് ഭരിക്കുന്ന ചെമ്പിലോട് പഞ്ചായത്ത് എണ്ണിക്കഴിഞ്ഞപ്പോഴാണ് പിണറായി വിജയൻ പിന്നിൽ പോയത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പിണറായി വിജയൻ ലീഡ് ചെയ്ത റൗണ്ടിലാണ് യുഡിഎഫ് മുന്നിൽ കയറിയത്.











