07:45am 05 May 2026
NEWS

വി ഡി സതീശൻ ലീഡ് തിരിച്ചുപിടിച്ചു

04/05/2026  10:33 AM IST
nila
 വി ഡി സതീശൻ ലീഡ് തിരിച്ചുപിടിച്ചു

എറണാകുളം: വോട്ടെണ്ണൽ പുരോ​ഗമിക്കുമ്പോൾ വടക്കൻ പറവൂരിൽ ആദ്യം കാലിടറിയ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ തിരിച്ചുകയറി.  വടക്കേക്കര പഞ്ചായത്തിലെ മാല്യങ്കര ഭാ​ഗത്തെ വോട്ടുകൾ എണ്ണിയപ്പോൾ പിന്നിലായ വി ഡി സതീശൻ പിന്നീട് ലീഡ് നില ഉയർത്തി. 

എൽഡിഎഫിന് അടിസ്ഥാന വോട്ടുകളുള്ള പ്രദേശമാണ് വടക്കേക്കര പഞ്ചായത്തിലെ മാല്യങ്കര. കൂടാതെ ബിജെപി വലിയൊരു ഇടവേളയ്ക്ക് ശേഷമാണ് താമര ചിഹ്നത്തിൽ മത്സരിക്കുന്നത്.

അതേസമയം, ധർമ്മടത്ത് രണ്ടാം ഘട്ട വോട്ടുകൾ എണ്ണിക്കഴിയുമ്പോൾ പിണറായി വിജയൻ പിന്നിൽ തന്നെ തുടരുകയാണ്. ധർമ്മടത്ത് ലീഡ് ഉയർത്തി യുഡിഎഫ് മുന്നിലാണ്. യുഡിഎഫ് സ്ഥാനാർത്ഥി വിപി അബ്ദുൽ റഷീദ് ലീഡ് ചെയ്യുകയാണ്. ആദ്യ റൗണ്ടിൽ എൽഡിഎഫ് ഭരിക്കുന്ന ചെമ്പിലോട് പഞ്ചായത്ത് എണ്ണിക്കഴിഞ്ഞപ്പോഴാണ് പിണറായി വിജയൻ പിന്നിൽ പോയത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പിണറായി വിജയൻ ലീഡ് ചെയ്ത റൗണ്ടിലാണ് യുഡിഎഫ് മുന്നിൽ കയറിയത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img