01:31pm 19 April 2026
NEWS
ഐസിബിഎഫിന്റെ സാമൂഹ്യ സേവനങ്ങളെ പ്രശംസിച്ച് വി ഡി സതീശൻ
11/01/2026  10:03 AM IST
nila
ഐസിബിഎഫിന്റെ സാമൂഹ്യ സേവനങ്ങളെ പ്രശംസിച്ച് വി ഡി സതീശൻ

ദോഹ: പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  ഐസിബിഎഫ് (Indian Community Benevolent Forum) ഓഫീസ് സമുച്ചയം സന്ദർശിച്ചു. സന്ദർശനത്തിന്റെ ഭാഗമായി ഐസിബിഎഫ് മാനേജിങ് കമ്മിറ്റി അംഗങ്ങളുമായി അദ്ദേഹം ആശയവിനിമയം നടത്തി.
ഖത്തറിലെ ഇന്ത്യൻ സമൂഹത്തിനായി ഐസിബിഎഫ് നടപ്പിലാക്കി വരുന്ന വിവിധ ക്ഷേമ പ്രവർത്തനങ്ങളെക്കുറിച്ച് ചോദിച്ചറിഞ്ഞ പ്രതിപക്ഷ നേതാവ് വർഷങ്ങളായി സംഘടന നടത്തിവരുന്ന സമർപ്പിത സേവനങ്ങളും മാനവിക ഇടപെടലുകളും പ്രശംസനീയമാണെന്ന്  അഭിപ്രായപ്പെട്ടു.ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ്‌ ബാവയും വൈസ് പ്രസിഡന്റ് റഷീദ്അഹമ്മദും ചേർന്ന് 
വി ഡി സതീശനെ പൊന്നാടഅണിയിച്ചു.
ഇൻകാസ് മുഖ്യ രക്ഷാധികാരി ഹൈദർ ചുങ്കത്തറ, ജനറൽ സെക്രട്ടറി കെ വി ബോബൻ,
ഐ സി ബി എഫ് ഭാരവാഹികൾ എം സി അംഗങ്ങൾ എന്നിവർ സാന്നിധ്യം വഹിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img