01:35pm 18 May 2026
NEWS
ദൈവനാമത്തിൽ സത്യവാചകം ചൊല്ലി അധികാരമേറ്റു; ഇനി മുഖ്യമന്ത്രി വി ഡി സതീശൻ
18/05/2026  10:31 AM IST
nila
ദൈവനാമത്തിൽ സത്യവാചകം ചൊല്ലി അധികാരമേറ്റു; ഇനി മുഖ്യമന്ത്രി വി ഡി സതീശൻ

തിരുവനന്തപുരം: ജനാരവങ്ങൾക്കിടെ കേരളത്തിന്റെ 24-ാം മുഖ്യമന്ത്രിയായി വി.ഡി. സതീശൻ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു.  ദൈവത്തിന്റെ നാമത്തിലാണ് വി ഡി സതീശൻ സത്യപ്രതിജ്ഞ ചെയ്തത്. ചടങ്ങിന് സാക്ഷ്യംവഹിക്കാനായി  സ്റ്റേഡിയത്തിനകത്തും പുറത്തും വൻ ജനക്കൂട്ടമാണ് കാത്തുനിന്നത്. 

രാഹുൽ ഗാന്ധി എംപി, പ്രിയങ്ക ഗാന്ധി എംപി, തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഡി, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഡി, എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പ്രതിപക്ഷനേതാവ് പിണറായി വിജയൻ, മറ്റ് കക്ഷി നേതാക്കൾ തുടങ്ങിയവർ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img