04:06pm 25 November 2026
NEWS
സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതിയ ആദരിക്കണം; കേരള ഗ്ലോബൽ സമ്മിറ്റിൽനിന്ന് മുഖ്യമന്ത്രിയും ആറ് മന്ത്രിമാരും പിന്മാറി
25/11/2026  03:26 PM IST
nila
സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതിയ ആദരിക്കണം; കേരള ഗ്ലോബൽ സമ്മിറ്റിൽനിന്ന് മുഖ്യമന്ത്രിയും ആറ് മന്ത്രിമാരും പിന്മാറി

 

കൊച്ചി: ആദരിക്കാനിരുന്ന വ്യക്തി നേരത്തെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന വിവരം പുറത്തുവന്നതോടെ കേരള ഗ്ലോബൽ ഡിജിറ്റൽ ആൻഡ് ഇൻവെസ്റ്റ്മെന്റ് സമ്മിറ്റിൽനിന്ന് മുഖ്യമന്ത്രിയും ആറ് മന്ത്രിമാരും പിന്മാറി. അങ്കമാലിയിൽ സംഘടിപ്പിക്കുന്ന ഉച്ചകോടിയിൽ പങ്കെടുക്കാനിരുന്ന മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പിന്മാറ്റത്തിന് പിന്നിൽ സംസ്ഥാന ഇന്റലിജൻസ് വിഭാഗം നൽകിയ റിപ്പോർട്ടാണെന്നാണ് വിവരം.

പരിപാടിയിൽ രണ്ട് വിദേശികൾക്കൊപ്പം ഇന്ത്യൻ ഇക്കണോമിക് ട്രേഡ് ഓർഗനൈസേഷൻ പ്രസിഡന്റ് ആസിഫ് ഇഖ്ബാലിനെയും മുഖ്യമന്ത്രി ആദരിക്കാനായിരുന്നു തീരുമാനം. എന്നാൽ, ആസിഫ് ഇഖ്ബാൽ നേരത്തെ ഡൽഹിയിൽ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസിൽ ഉൾപ്പെട്ടിരുന്നുവെന്ന വിവരം സംസ്ഥാന ഇന്റലിജൻസ് മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് പരിപാടിയിൽനിന്ന് മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ വിട്ടുനിൽക്കാൻ തീരുമാനിച്ചത്.

അതേസമയം, തനിക്കെതിരായ പരാതി വ്യാജമാണെന്നും കോടതി അത് തള്ളിയതാണെന്നും ആസിഫ് ഇഖ്ബാൽ അവകാശപ്പെട്ടു. ഉച്ചകോടിയുടെ സംഘാടനവുമായി ആസിഫിന് യാതൊരു ബന്ധവുമില്ലെന്ന് സംഘാടകരായ ബ്ലൂക്ലൗഡ് കമ്പനിയുടെ സ്ഥാപകൻ അലക്സ് ജോർജും വ്യക്തമാക്കി. ആരോപണവിധേയനായ വ്യക്തിയെ പരിപാടിയിൽനിന്ന് മാറ്റിനിർത്തിയതായും അദ്ദേഹം അറിയിച്ചു. സംരംഭകർക്കായി സംഭാവനകൾ നൽകണമെന്ന ലക്ഷ്യത്തോടെയാണ് ഉച്ചകോടി സംഘടിപ്പിക്കുന്നതെന്നും അലക്സ് ജോർജ് പറഞ്ഞു.

മുഖ്യമന്ത്രി വി.ഡി. സതീശനു പുറമെ പി.കെ. കുഞ്ഞാലിക്കുട്ടി, ഷിബു ബേബി ജോൺ, പി.സി. വിഷ്ണുനാഥ്, ബിന്ദു കൃഷ്ണ, റോജി എം. ജോൺ, ഒ.ജെ. ജനീഷ് എന്നീ മന്ത്രിമാരും പരിപാടിയിൽ പങ്കെടുക്കേണ്ടതായിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img