09:28pm 08 September 2026
NEWS
പുതിയ കെ.പി.സി.സി അധ്യക്ഷനെ ഉടൻ നിയമിക്കണം രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി വി.ഡി. സതീശൻ
07/09/2026  06:55 PM IST
സണ്ണി ലുക്കോസ്
പുതിയ കെ.പി.സി.സി അധ്യക്ഷനെ ഉടൻ നിയമിക്കണം രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി വി.ഡി. സതീശൻ

പുതിയ കെ.പി.സി.സി അധ്യക്ഷനെ ഉടൻ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ ദേശീയ നേതാവ് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. മുഴുവൻ സമയ കെപിസിസി അധ്യക്ഷ തീരുമാനം വൈകരുതെന്നും സർക്കാരുമായി സഹകരിച്ചു പോകുന്ന ഒരാൾ കെ.പി.സി.സി അധ്യക്ഷനാകണമെന്നുമാണ് വി.ഡി. സതീശൻ്റെ നിലപാട്. തീരുമാനം വൈകില്ലെന്ന മറുപടിയാണ് രാഹുൽ ഗാന്ധി നൽകിയത്.നിലവിലെ അധ്യക്ഷൻ സണ്ണി ജോസഫിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയ സാഹചര്യത്തിലാണ് പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കേണ്ട സാഹചര്യം ഉണ്ടായത്. കെ.പി.സി.സി പൂർണ്ണ അധ്യക്ഷൻ്റെ അസാന്നിധ്യം സംഘടനാ പ്രതിസന്ധികൾക്ക് കാരണമാകുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് പുതിയ അധ്യക്ഷനെ വേഗത്തിൽ നിയമിക്കേണ്ട സാഹചര്യം ഉടലെടുത്തത്.നേരത്തെ അഭിപ്രായങ്ങൾ തേടാൻ ഹൈക്കമാൻഡ് കേരളത്തിൻ്റെ ചുമതലയുള്ള ദീപാ ദാസ് മുൻഷിയെ ചുമതലപ്പെടുത്തിയിരുന്നു. കെ. മുരളീധരൻ, സണ്ണി ജോസഫ് തുടങ്ങിയവർ ഹൈക്കമാൻഡിനെ നിലപാട് അറിയിച്ചിരുന്നു. ബെന്നി ബഹനാൻ, കൊടിക്കുന്നിൽ സുരേഷ്, ഷാഫി പറമ്പിൽ, ആൻറോ ആൻ്റണി, മാത്യു കുഴൽനാടൻ, ജോസഫ് വാഴക്കൻ എന്നിങ്ങനെയാണ് സജീവ പരിഗണനയിലുള്ള പേരുകൾ.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img