04:49pm 26 September 2026
NEWS
‘വിമാനക്കമ്പനി ഉടമ എനിക്ക് അപരിചിതനല്ല’; സതീശന്റെ ചാർട്ടേഡ് വിമാനയാത്രാ വിവാദത്തിൽ തിരുവഞ്ചൂരിന്റെ പ്രതികരണം
25/09/2026  03:33 PM IST
nila
‘വിമാനക്കമ്പനി ഉടമ എനിക്ക് അപരിചിതനല്ല’; സതീശന്റെ ചാർട്ടേഡ് വിമാനയാത്രാ വിവാദത്തിൽ തിരുവഞ്ചൂരിന്റെ പ്രതികരണം

കോട്ടയം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ ചാർട്ടേഡ് വിമാനയാത്രയെ ചൊല്ലിയുള്ള വിവാദത്തിൽ പ്രതികരണവുമായി സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. വിമാനക്കമ്പനി ഉടമ തന്റെ നിയോജകമണ്ഡലത്തിൽ നിന്നുള്ള വ്യക്തിയാണെന്നും അദ്ദേഹത്തെ വ്യക്തിപരമായി അറിയാമെന്നും തിരുവഞ്ചൂർ വ്യക്തമാക്കി.

വിമാനക്കമ്പനി ഉടമ തനിക്ക് അപരിചിതനല്ലെന്നും അദ്ദേഹം തന്റെ നിയോജകമണ്ഡലത്തിലുള്ള ആളാണെന്നും തിരുവഞ്ചൂർ പറഞ്ഞു. ഇതോടെ ചാർട്ടേഡ് വിമാനയാത്രയുമായി ബന്ധപ്പെട്ട വിവാദത്തിൽ പുതിയ വിശദീകരണമാണ് പുറത്തുവന്നത്.

അതേസമയം, യാത്രയുടെ ചെലവ് ആരാണ് വഹിച്ചതെന്ന കാര്യത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമായ മറുപടി നൽകിയിരുന്നില്ല. വിമാനയാത്രയുടെ സ്പോൺസർ ആരാണെന്ന ചോദ്യം നിലനിൽക്കുന്നതിനിടെയാണ് സ്പീക്കറുടെ പ്രതികരണം.

തിരുവഞ്ചൂരിന്റെ വാക്കുകൾ ഇങ്ങനെ: 

'ഇതിന്റെ ഉടമസ്ഥൻ എനിക്ക് ഏറ്റവുംനല്ല ബന്ധമുള്ള ആളാണ്. എനിക്ക് വോട്ടുചെയ്യുന്ന കുടുംബമാണത്. ഈ ആളുകൾ നമുക്ക് വോട്ട് ചെയ്തിട്ടുള്ള ആളുകളാണ്. വോട്ടർപട്ടികയിലുള്ള ആളുകളാണ്. അതുകൊണ്ട് അവർ ഒരു സഹായം തൽക്കാലത്തേക്ക് കൊടുത്തുവെന്നതുകൊണ്ട് എന്ത് അദ്ഭുതമാണ്?’

‘മാത്രമല്ല, ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസക്തനായ ഒരു നേതാവാണ് അതിന്റെ ഉടമ. അദ്ദേഹത്തിന്റെ ഭാര്യയുടെ പേരിലാണ് ആ ഫ്‌ളൈറ്റ്. ഞാൻ അദ്ദേഹത്തിന്റെ വീട്ടിലെ എല്ലാ ചടങ്ങിലും പോകാറുള്ളതാണ്. ബെംഗളൂരുവിലല്ല, കുടുംബത്ത്. കേളചന്ദ്രയിൽ. അവരുടെ കുടുംബക്കാരെല്ലാം അവരുടെ കുടുംബസദസ്സിൽ എന്നെ വിളിക്കാറുള്ളതാണ്. അവരുമായി നല്ല അസോസിയേഷനുള്ളതാണ്. അല്ലാതെ ഏതെങ്കിലും അപരിചിതന്റെ കൂപ്പറിൽ കയറിപ്പോകുന്നതല്ല. അതൊക്കെ കൃത്യമായി അറിയുന്ന ആളുകളാണ്’, 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img