03:35am 13 November 2026
NEWS
മന്ത്രി കെ ബി ​ഗണേഷ് കുമാറിന്റെ ഭാര്യയുടെ വെളിപ്പെടുത്തലിൽ സർക്കാരിനെയും പൊലീസിനെയും വിമർശിച്ച് പ്രതിപക്ഷ നേതാവ്
09/03/2026  05:39 PM IST
NILA
മന്ത്രി കെ ബി ​ഗണേഷ് കുമാറിന്റെ ഭാര്യയുടെ വെളിപ്പെടുത്തലിൽ സർക്കാരിനെയും പൊലീസിനെയും വിമർശിച്ച് പ്രതിപക്ഷ നേതാവ് മന്ത്രി കെ ബി ​ഗണേഷ് കുമാറിന്റെ ഭാര്യയുടെ വെളിപ്പെടുത്തലിൽ സർക്കാരിനെയും പൊലീസിനെയും വിമർശിച്ച് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: മന്ത്രി കെ ബി ​ഗണേഷ് കുമാറിന്റെ ഭാര്യ ബിന്ദു മേനോൻ ഉന്നയിച്ച ആരോപണങ്ങളിൽ പൊലീസിനെയും സംസ്ഥാന സർക്കാരിനെയും കടുത്ത ഭാഷയിൽ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സംഭവസ്ഥലത്ത് എത്തിയിട്ടും പരാതിക്കാരിയെ സഹായിക്കാൻ പൊലീസ് തയ്യാറാകാതിരുന്നത് ഗുരുതരമായ വീഴ്ചയാണെന്ന് അദ്ദേഹം ആരോപിച്ചു. മന്ത്രിയുടെ ഭാര്യയായതിനാൽ പൊലീസിന് ഇടപെടാൻ ഭയം തോന്നിയതാണോ എന്നായിരുന്നു പൊലീസിനെതിരെ പ്രതിപക്ഷ നേതാവിന്റെ പരിഹാസം. 

ബിന്ദു മേനോനെ മുറിയിൽ പൂട്ടിയിട്ടെന്നാരോപിച്ച് അവർ പൊലീസിനെ വിളിച്ചിട്ടും, സ്ഥലത്തെത്തിയ ഉദ്യോഗസ്ഥർ കാര്യമായ ഇടപെടലൊന്നും നടത്തിയില്ലെന്ന ആരോപണം ചൂണ്ടിക്കാട്ടിയായിരുന്നു സതീശന്റെ വിമർശനം. പരാതിക്കാരിയായ സ്ത്രീയ്ക്ക് എന്ത് സംഭവിച്ചുവെന്ന് അന്വേഷിക്കുകയോ, അവരെ അവിടെ നിന്ന് രക്ഷപ്പെടുത്താൻ ശ്രമിക്കുകയോ ചെയ്തില്ലെന്നത് അത്യന്തം ദുഃഖകരമാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം സംഭവങ്ങൾ സ്ത്രീസുരക്ഷയെക്കുറിച്ച് വലിയ അവകാശവാദങ്ങൾ ഉന്നയിക്കുന്ന സർക്കാരിന് നാണക്കേടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ വിഷയത്തിൽ മുഖ്യമന്ത്രിയുടെ പ്രതികരണം അറിയാൻ കാത്തിരിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് വ്യക്തമാക്കി. വ്യക്തികളുടെ സ്വകാര്യജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പ്രതിപക്ഷം ഇടപെടില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരാൾക്ക് എത്ര പേരുമായി ബന്ധമുണ്ടെന്നത് അവരുടെ സ്വകാര്യ കാര്യമായതിനാൽ അതിൽ ഇടപെടേണ്ടതില്ല. എന്നാൽ ഒരു സ്ത്രീയുടെ സുരക്ഷയുമായി ബന്ധപ്പെട്ട പരാതി ഉയർന്ന സാഹചര്യത്തിൽ അതിനെ ഗൗരവത്തോടെ കാണേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രിയുടെ നിർദേശപ്രകാരം സ്റ്റാഫ് ബിന്ദു മേനോനെ ആക്രമിച്ചെന്ന ആരോപണം ഉയർന്നിരിക്കെ പൊലീസിന്റെ സമീപനം പരിതാപകരമാണെന്നും സതീശൻ വിമർശിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img