06:16pm 15 May 2026
NEWS
അകമ്പടിയായി വൻ വാഹനവ്യൂഹം വേണ്ടെന്ന് വി ഡി സതീശൻ; ഇനി ഒന്നാം നമ്പർ സ്റ്റേറ്റ് കാർ പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കില്ല
15/05/2026  12:32 PM IST
nila
അകമ്പടിയായി വൻ വാഹനവ്യൂഹം വേണ്ടെന്ന് വി ഡി സതീശൻ; ഇനി ഒന്നാം നമ്പർ സ്റ്റേറ്റ് കാർ പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കില്ല

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സുരക്ഷയുടെ പേരിൽ പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കരുതെന്ന നിർദ്ദേശവുമായി നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ. തന്റെ യാത്രയിൽ കൂടുതൽ സുരക്ഷ വേണ്ടെന്ന് വി ഡി സതീശൻ അറിയിച്ചു. പൈലറ്റും എസ്കോർട്ടും ഒഴികെ മറ്റ് വാഹനങ്ങൾ വേണ്ടെന്നാണ് സതീശന്റെ നിർദേശം. 

ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കാണ് ഇതുസംബന്ധിച്ച നിർദ്ദേശം നിയുക്ത മുഖ്യമന്ത്രി നൽകിയത്. യാത്ര പോകുമ്പോൾ നാട്ടുകാരെ ബുദ്ധിമുട്ടിക്കരുതെന്നും റോഡ് ബ്ലോക്ക് ചെയ്യരുതെന്നും അദ്ദേഹം പറഞ്ഞു. എസ്കോർട്ടും വേണ്ടെന്നായിരുന്നു നിലപാട്. എന്നാൽ അത് നിർബന്ധമാണെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img