01:31am 18 January 2026
NEWS
വഴുതനയില്‍ ലൈംഗികത കണ്ടത്
നിങ്ങളാണ്, ഞാനും രചനയും കണ്ടില്ല

27/09/2019  05:26 PM IST
Keralasabdam Online Desk
Vazhuthana Malayalam Short Film
HIGHLIGHTS

ടീസറിലും ചിത്രത്തിലും ലൈംഗികച്ചുവയുള്ള രംഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു എന്ന് പറയുന്നതിനെ എതിര്‍ക്കുന്നു. സെക്‌സിന് വേണ്ടി ഒന്നും ചെയ്തില്ല. അത് ഹ്രസ്വചിത്രം മുഴുവന്‍ കണ്ടാല്‍ മനസ്സിലാകും

മൂഹമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഹ്രസ്വചിത്രമായ വഴുതന സംബന്ധിച്ച വിവാദങ്ങള്‍ക്ക് മറുപടിയുമായി സംവിധായകന്‍ അലക്‌സ് രംഗത്ത്. വഴുതനയില്‍ ലൈംഗിത ഉണ്ടെന്നും പട്ടിണിയും ലൈംഗികതയും തമ്മില്‍ സമരസപ്പെട്ടെന്നുമൊക്കെയുള്ള വിവാദങ്ങളില്‍ കഴമ്പില്ലെന്നും സംവിധായകന്‍ പറയുന്നു. മലയാളിയുടെ ഒളിഞ്ഞുനോട്ടത്തെ ചോദ്യം ചെയ്യുന്നുവെന്ന തരത്തില്‍ തയ്യാറാക്കിയ ഹ്രസ്വചിത്രം വിമര്‍ശനങ്ങളാണ് ഏറെയും ഏറ്റുവാങ്ങിയത്. രചന നാരായണന്‍കുട്ടിയും ജയകുമാറുമാണ് കേന്ദ്രകഥാപാത്രങ്ങള്‍. മാര്‍ക്കറ്റിങ് തന്ത്രത്തിന്റെ ഭാഗമായി ലൈംഗികച്ചുവയുള്ള രംഗങ്ങള്‍ ചിത്രീകരിച്ച് ടീസര്‍ പുറത്തിറക്കുകയും എന്നിട്ടൊടുവില്‍ ഉപദേശവും എന്ന തരത്തിലാണ് വിമര്‍ശനങ്ങളിലധികവും.ഇതേക്കുറിച്ച് അലക്‌സ് പറയുന്നത് ഇങ്ങിനെ - ഒരു ചെറുകഥ വായിച്ചപ്പോള്‍ തോന്നിയ ചിന്തയില്‍ നിന്നാണ് വഴുതന എന്ന ഹ്രസ്വചിത്രം ഉണ്ടാകുന്നത്. ഈ കഥ എഴുതിയയാള്‍ തന്നെയാണ് വഴുതനയും എഴുതിയിരിക്കുന്നത്. നെഗറ്റീവ് കമന്റുകളെയും പോസിറ്റീവ് ആയേ കാണുന്നുള്ളൂ. എനിക്ക് കിട്ടിയ വിഷയത്തെ എന്റേതായ രീതിയില്‍ അവതരിപ്പിച്ചു. പിന്നെ നൂറ് പേരുണ്ടെങ്കില്‍ 100 അഭിപ്രായമായിരിക്കും. ടീസറിലും ചിത്രത്തിലും ലൈംഗികച്ചുവയുള്ള രംഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു എന്ന് പറയുന്നതിനെ എതിര്‍ക്കുന്നു. സെക്‌സിന് വേണ്ടി ഒന്നും ചെയ്തില്ല. അത് ഹ്രസ്വചിത്രം മുഴുവന്‍ കണ്ടാല്‍ മനസ്സിലാകും. രചനയുടെ കാഴ്ചപ്പാടില്‍ ചിന്തിച്ചാല്‍ പോസിറ്റീവ് ആയി കാര്യങ്ങളെ കാണാന്‍ കഴിയും.
 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
EDITORS PICK
img