
മുളക്കുഴ: സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ നിർദേശനുസരണം മുളക്കുഴ രഞ്ജിനി വായനശാലയിൽ നടത്തിവന്ന ‘വായന കളരി 2026’ന്
സമാപനം ഞായറാഴ്ച. ‘മലയാളം പഠിക്കാം ’’വായനയെ വരവേൽക്കാം ‘എന്ന സന്ദേശം ഉയർത്തി കുട്ടികളിൽ വായന പ്രോത്സാഹിപ്പിക്കുന്നതിന് വിവിധ പരിപാടികൾ വായനശാലയിൽ നടത്തിയിരുന്നു. വിവിധ വിഷയങ്ങളിൽ വിദഗ്ധരായ അധ്യാപകർ ക്ലാസുകൾ നയിച്ചു. വായന മത്സരം, ആസ്വാദനകുറിപ്പ് തയ്യാറാക്കൽ, ചിത്ര രചനാ
മത്സരം, എന്നിവയാണ് നടത്തിയത്.
വായനകളരിയുടെ ഭാഗമായി വായനശാലയിലെ ബാലാവേദി തയ്യാറാക്കിയ കയ്യെഴുത്തുമാസികയുടെ പ്രകാശനം
സമാപനസമ്മേളനത്തിൽ നടക്കുo .
വായനശാല പ്രസിഡന്റ് അഡ്വ റെഞ്ചി ചെറിയാന്റെ അധ്യക്ഷതയിൽ ചേരുന്ന സമാപന സമ്മേളനം ചെങ്ങന്നൂർ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് സലിം പടിപ്പുരക്കൽ ഉത്ഘാടനം ചെയ്യുo . കയ്യെഴുത്തുമാസീകയുടെ പ്രകാശനം സാഹിത്യകാരിയും മുളക്കുഴ വോക്കേഷനൽ ഹയർ സെക്കണ്ടറി സ്കൂളിലെ അധ്യാപികയുമായ
ഗീതാ വി സി നിർവഹിക്കുo .
കഴിഞ്ഞ എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെ സമ്മേളനത്തിൽ അനുമോദിക്കുo .











