01:11pm 11 November 2026
NEWS
വയലാർ സാഹിത്യപുരസ്‌കാരം ഇ സന്തോഷ് കുമാറിന്
05/10/2025  02:14 PM IST
nila
വയലാർ സാഹിത്യപുരസ്‌കാരം ഇ സന്തോഷ് കുമാറിന്

49-ാമത് വയലാർ സാഹിത്യപുരസ്‌കാരം പ്രഖ്യാപിച്ചു. ഇ സന്തോഷ് കുമാറിന്റെ 'തപോമയിയുടെ അച്ഛൻ' എന്ന കൃതിക്കാണ് ഈ വർഷത്തെ വയലാർ പുരസ്‌കാരം. ടി.ഡി. രാമകൃഷ്ണൻ, ഡോ. എൻ.പി. ഹാഫിസ് മുഹമ്മദ്, പ്രിയ എ.എസ്. എന്നിവരടങ്ങിയ ജഡ്ജിങ് കമ്മിറ്റിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്. 

വയലാർ രാമവർമ്മയുടെ ചരമദിനമായ ഒക്ടോബർ 27-ന് 5.30-ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ പുരസ്‌കാര സമർപ്പണ ചടങ്ങ് നടക്കും. മാലിന്യമുക്ത കേരളത്തിനായുള്ള ഗ്രീൻ പ്രോട്ടോകോൾ പാലിച്ചായിരിക്കും ചടങ്ങുകൾ. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img