02:47am 07 November 2026
NEWS
ഫ്രാൻസിസ് മാർപാപ്പയുടെ ആരോ​ഗ്യസ്ഥിതി ഗുരുതരമായി തുടരുന്നു
23/02/2025  07:35 AM IST
nila
ഫ്രാൻസിസ് മാർപാപ്പയുടെ ആരോ​ഗ്യസ്ഥിതി ഗുരുതരമായി തുടരുന്നു

ഫ്രാൻസിസ് മാർപാപ്പയുടെ ആരോ​ഗ്യസ്ഥിതി ഗുരുതരമെന്ന് വത്തിക്കാൻ. കഴിഞ്ഞ ഒരാഴ്ച്ചയായി റോമിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മാർപാപ്പ അപകടനില തരണം ചെയ്തിട്ടില്ലെന്ന് വത്തിക്കാൻ പുറപ്പെടുവിച്ച പ്രസ്താവനയിൽ വ്യക്തമാക്കുന്നു. മാർപാപ്പയുടെ ആരോ​ഗ്യനില ഇന്നലത്തെക്കാൾ ഗുരുതരമാണെന്നും  പ്രസ്താവനയിൽ പറയുന്നു. 

ഈ മാസം 14-നാണ് പാപ്പയെ റോമിലെ ജമേലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.  ബ്രോങ്കൈറ്റിസ് മൂർച്ഛിച്ചതിനെത്തുടർന്നായിരുന്നു ആശുപത്രിയിൽ ചികിത്സ തേടിയത്.  ഫ്രാൻസിസ് മാർപാപ്പ ചികിത്സയോടു നന്നായി പ്രതികരിക്കുന്നുണ്ടെങ്കിലും അപകടനില പൂർണമായും തരണം ചെയ്തിട്ടില്ലെന്നും മെഡിക്കൽ സംഘത്തിന്റെ തലവൻ ഡോ. സെർജിയോ ആൽഫിയേരി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

മരുന്നുകൾ കൃത്യമായി പ്രവർത്തിക്കുന്നുണ്ടോയെന്ന് മനസ്സിലാക്കാൻ ഇനിയും സമയമെടുക്കുമെന്നും പൂർണമായും ഭേദമാകാൻ രണ്ടാഴ്ചവരെ എടുത്തേക്കാമെന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു. 20 വയസ്സുപ്പോൾ, അണുബാധയെ തുടർന്ന് മാർപാപ്പയുടെ ശ്വാസകോശത്തിന്റെ ഒരുഭാ​ഗം നീക്കം ചെയ്തിരുന്നു. 2021-ൽ അ​ദ്ദേഹത്തിന് വൻകുടൽ ശസ്ത്രക്രിയയും നടത്തിയിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img