
പ്രൊഫ. കെ വി തോമസ് വിദ്യാധനം ട്രസ്റ്റിന്റെ സഹകരണത്തോടെ ലൂർദ് ആശുപത്രിയിൽ ആരംഭിച്ച നൂതന ഡയാലിസിസ് യൂണിറ്റിന്റെയും ഹൃദയപൂർവ്വം പദ്ധതിയുടെയും ഉദ്ഘാടനം ഇന്ത്യയിലെ വത്തിക്കാൻ പ്രതിനിധി ആർച്ച്‌ബിഷപ് ഡോ. ലെയോപോള്‍ദോ ജിറെല്ലി സ്വിച്ച് ഓൺ ചെയ്തുകൊണ്ട് നിർവ്വഹിക്കുന്നു. ഫാ. ജോർജ് സെക്വീര, ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ, പ്രൊ. കെ വി തോമാസ്, ഡോ. സന്തോഷ് ജോൺ എബ്രഹാം എന്നിവർ സമീപം.
കൊച്ചി: എറണാകുളം ലൂർദ് ആശുപത്രിയിൽ പ്രൊഫസർ കെവി തോമസ് വിദ്യാധനം ട്രസ്റ്റിന്റെ സഹായത്തോടെ നടപ്പിലാക്കുന്ന നൂതനമായ ഡയാലിസിസ് മെഷീനുകളുടെയും നിർധനരായ രോഗികൾക്ക് 50,000 രൂപയ്ക്ക് ബൈപ്പാസ് ഹൃദയ ശസ്ത്രക്രിയ സാധ്യമാക്കുന്ന ഹൃദയപൂർവ്വം പദ്ധതിയുടെയും ഉദ്ഘാടനം ഇന്ത്യയിലെ വത്തിക്കാൻ പ്രതിനിധി ആർച്ച്‌ബിഷപ് ഡോ. ലെയോപോള്‍ദോ ജിറെല്ലി നിർവഹിച്ചു. ആതുര ശുശ്രൂഷ രംഗത്ത് എറണാകുളം ലൂർദ് ആശുപത്രിയുടെയും പ്രൊഫ. കെ വി തോമസ് വിദ്യാധനം ട്രസ്റ്റിന്റെയും പ്രവർത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.ലൂർദ് ആശുപത്രിയുടെ പ്രവർത്തനങ്ങളിൽ ദൈവത്തിൻ്റെ സ്നേഹവും അനുകമ്പയും പ്രകടമാണെന്നും അദ്ദേഹം പറഞ്ഞു.
ലൂർദ് ആശുപത്രി രക്ഷാധികാരിയും വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്തയുമായ ഡോ. ജോസഫ് കളത്തിപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. കേരള സർക്കാർ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയും പ്രൊഫസർ കെ വി തോമസ് വിദ്യാധനം ട്രസ്റ്റിന്റെ മാനേജിംഗ് ട്രസ്റ്റിയുമായ പ്രൊഫസർ കെവി തോമസ് ഭാര്യ ഷേർളി തോമസിന്റെ അനുസ്മരണാർത്ഥം നടപ്പിലാക്കുന്ന പദ്ധതിക്ക് ആശംസകൾ നേർന്നു സംസാരിച്ചു. പ്രൊഫസർ കെ വി തോമസ് വിദ്യാധനം ട്രസ്റ്റ് ഭാരവാഹികളായ ശ്രീമതി രേഖ തോമസ്, അഡ്വ. കെ. എൽ. ജോസ്ഫ് എന്നിവർ ബൈപ്പാസ് ഹൃദയശസ്ത്രക്രിയയ്ക്ക് വേണ്ടിയുള്ള ആദ്യ ഗഡുവായ 5 ലക്ഷം രൂപ വത്തിക്കാൻ പ്രതിനിധി ആർച്ച്‌ബിഷപ് ഡോ. ലെയോപോള്‍ദോ ജിറെല്ലിക്ക് നല്കി. ലൂർദ് ആശുപത്രിയുടെ ഗ്രീൻ ഇനിഷ്യേറ്റീവിന്റെ ഭാഗമായി വത്തിക്കാൻ പ്രധിനിധി വൃക്ഷ തൈ നട്ടു. ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ വത്തിക്കാൻ പ്രതിനിധി ആർച്ച്‌ബിഷപ് ഡോ. ലെയോപോള്‍ദോ ജിറെല്ലിയെയും പ്രൊഫ. കെ വി തോമസിനെയും മെമൻ്റോ നല്കി ആദരിച്ചു. ലൂർദ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ ഫാ. ജോർജ് സെക്വീര സ്വാഗതവും, മെഡിക്കൽ സൂപ്രണ്ട് ഡോ. സന്തോഷ് ജോൺ എബ്രഹാം നന്ദിയും പറഞ്ഞു.
ലൂർദ് ആശുപത്രി ഡയറക്ടർ ബോർഡ് മെമ്പേഴ്സ്, പ്രൊഫസർ കെ വി തോമസ് വിദ്യാധനം ട്രസ്റ്റ് ഭാരവാഹികൾ, ഡോക്ടേഴ്സ്, ആശുപത്രി ജീവനക്കാർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.








