12:59am 09 November 2026
NEWS
കുട്ടികളുടെ പഠനയാത്രയിൽ മാതാപിതാക്കളുടെ പങ്കാളിത്തം ഉറപ്പാക്കാൻ 'വാസൽ ഇയാലക്'
25/08/2026  12:43 PM IST
nila
കുട്ടികളുടെ പഠനയാത്രയിൽ മാതാപിതാക്കളുടെ പങ്കാളിത്തം ഉറപ്പാക്കാൻ വാസൽ ഇയാലക്

 

 

​ദോഹ: പുതിയ അക്കാദമിക് വർഷത്തിന് തുടക്കമാകുന്ന പശ്ചാത്തലത്തിൽ, കുട്ടികളുടെ പഠനയാത്രയിൽ മാതാപിതാക്കളുടെ പങ്കാളിത്തം ഉറപ്പാക്കാൻ 'വാസൽ ഇയാലക്' (Walk Your Kids to School) എന്ന പേരിൽ പ്രത്യേക ബോധവൽക്കരണ പ്രചാരണത്തിന് തുടക്കമിട്ട് ഖത്തർ സാമൂഹിക വികസന കുടുംബ മന്ത്രാലയം (MoSDF). 'ബാക്ക് ടു സ്കൂൾ' പരിപാടികളുടെ ഭാഗമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
​കുട്ടികളെ സ്കൂളിൽ കൊണ്ടുവിടുന്നത് വെറുമൊരു ദൈനംദിന ചുമതല എന്നതിലുപരി, അവരുമായി സംസാരിക്കാനും അവരുടെ ചിന്തകളും ആശങ്കകളും അടുത്തറിയാനുമുള്ള അവസരമായി മാറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇത് കുട്ടികളിൽ സുരക്ഷിതത്വ ബോധവും ആത്മവിശ്വാസവും വളർത്താനും അവരെ മാനസികമായി സ്കൂൾ അന്തരീക്ഷത്തിലേക്ക് സജ്ജരാക്കാനും സഹായിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
​വിദ്യാഭ്യാസ ഉന്നതവിദ്യാഭ്യാസ മന്ത്രാലയം (MoEHE), ഗവൺമെന്റ് കമ്മ്യൂണിക്കേഷൻസ് ഓഫീസ്, ഖത്തർ ഫൗണ്ടേഷൻ (QF), അമാൻ സെന്റർ, വഫാഖ്, കനാഫ് സെന്റർ എന്നിവയുടെ സഹകരണത്തോടെയാണ് ഈ പദ്ധതി സംഘടിപ്പിക്കുന്നത്.
​കുട്ടികളുടെ വളർച്ചയിൽ മാതാപിതാക്കളുടെ സാന്നിധ്യം എത്രത്തോളം പ്രധാനമാണെന്ന് ഓർമ്മിപ്പിക്കുന്നതാണ് ഈ പദ്ധതിയെന്ന് MoSDF പബ്ലിക് റിലേഷൻസ് ഡയറക്ടർ ഹമദ് ജർഹാബ് പറഞ്ഞു. രക്ഷിതാക്കളും സ്കൂളും തമ്മിലുള്ള പങ്കാളിത്തം ക്ലാസ് മുറികൾക്ക് പുറത്തുനിന്നുതന്നെ ആരംഭിക്കുന്നുവെന്നും, കുട്ടികളെ കേൾക്കാനും അവരുടെ ദൈനംദിന കാര്യങ്ങളിൽ പങ്കാളികളാകാനും ഇത് സഹായിക്കുമെന്നും MoEHE വക്താവ് മറിയം അബ്ദുള്ള അൽ മൊഹന്നദി കൂട്ടിച്ചേർത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img