06:58pm 11 November 2026
NEWS
വർക്കലയിൽ ഓടുന്ന ട്രെയിനിൽ നിന്നും യുവതിയെ തള്ളി താഴെയിട്ടു
03/11/2025  07:51 AM IST
nila
വർക്കലയിൽ ഓടുന്ന ട്രെയിനിൽ നിന്നും യുവതിയെ തള്ളി താഴെയിട്ടു

വർക്കല: ഓടുന്ന ട്രെയിനിൽ നിന്നും യുവതിയെ തള്ളി താഴെയിട്ടു. കേരള എക്സ്പ്രസിലെ യാത്രക്കാരിയായിരുന്ന പാലോട് സ്വദേശിനി സോന (19)യാണ് ആക്രമണത്തിനിരയായത്. പനച്ചിമൂട് വടക്കുംകര സുരേഷ്കുമാർ (48) എന്നയാളാണ് യുവതിയെ ആക്രമിച്ചത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ​ഗുരുതരമായി പരിക്കേറ്റ യുവതി തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.

ഇന്നലെ രാത്രി 8.30ഓടെ, വർക്കലക്കും കടയ്ക്കാവൂരിനും ഇടയിൽവെച്ചായിരുന്നു സംഭവം. വർക്കല സ്റ്റേഷനിൽ ജനറൽ കംപാർട്മെന്റിൽ കയറിയ  സുരേഷ്കുമാർ മദ്യലഹരിയിൽ പെരുമാറിയതിനെ സോനയും സുഹൃത്തും ചോദ്യം ചെയ്തതോടെ തർക്കമുണ്ടായി.തർക്കത്തിനിടെ അയന്തി പാലത്തിനു സമീപം എത്തിയപ്പോൾ, സുരേഷ് യുവതിയെ ആക്രമിച്ച് ട്രെയിനിൽ നിന്നു പുറത്തേക്കു ചവിട്ടിയതായാണ് ദൃക്സാക്ഷികൾ പറയുന്നത്. 

ട്രാക്കിന് പുറത്തേക്ക് വീണ് പരിക്കേറ്റ സോനയെ ആദ്യം വർക്കല ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജിലും പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ ഓടി രക്ഷപ്പെട്ട സുരേഷിനെ റെയിൽവേ പൊലീസ് കൊച്ചുവേളിയിൽ നിന്നു പിടികൂടി. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.

ആക്രമണത്തിന്റെ ദൃശ്യങ്ങൾ ലഭ്യമാക്കാനും സംഭവത്തിന്റെ കൃത്യമായ സാഹചര്യങ്ങൾ വ്യക്തമാക്കാനും പൊലീസ് അന്വേഷണം ആരംഭിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img