04:01pm 11 November 2026
NEWS
പ്രണയബന്ധം തകർന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ മർദ്ദനമേറ്റ് കാമുകന്റെ സുഹൃത്തായ യുവാവ് മരിച്ചു
18/10/2025  01:35 PM IST
nila
പ്രണയബന്ധം തകർന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ മർദ്ദനമേറ്റ് കാമുകന്റെ സുഹൃത്തായ യുവാവ് മരിച്ചു

പ്രണയബന്ധം തകർന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ മർദ്ദനമേറ്റ് കാമുകന്റെ സുഹൃത്തായ യുവാവ് മരിച്ചു. കൊല്ലം കുണ്ടറ സ്വദേശി അമൽ ആണ് മരിച്ചത്. വർക്കല കണ്ണമ്പ സ്വദേശിനിയായ യുവതിയും കൊല്ലം സ്വദേശിയായ യുവാവും തമ്മിലുള്ള പ്രണയം തകർന്നതിന് പിന്നാലെയാണ് സംഘർഷമുണ്ടായതും കാമുകന്റെ സുഹൃത്തായ അമലിന് മർദ്ദനമേറ്റതും. ഈ മാസം പതിനാലിന് രാത്രിയിലാണ് മർദ്ദനമേറ്റത്. 

അന്നു കൊല്ലം കുണ്ടറയിലെ വീട്ടിലേക്കു മടങ്ങിയ യുവാവ് പിറ്റേന്ന് രാവിലെ രക്തം ഛർദിച്ചു. തുടർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോൾ തെങ്ങിൽനിന്നു വീണതാണെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ ഡോക്ടർക്ക് സംശയം തോന്നിയതിനെ തുടർന്ന് പൊലീസ് അറിയിച്ചു. ഇതിനിടെ ആരോഗ്യനില വഷളായി അമൽ 17ന് മരിച്ചു. പിന്നീട് പൊലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് വർക്കലയിൽ വച്ച് അമലിന് അടിയേറ്റ വിവരം ബന്ധുക്കൾ പറഞ്ഞത്. തുടർന്ന് വർക്കല പൊലീസ് പെൺകുട്ടിയുടെ ബന്ധുക്കളായ മൂന്നു പേരെ അറസ്റ്റ് ചെയ്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kollam
img