NEWS
വർക്കലയിൽ ജനക്കൂട്ടത്തിനിടയിലേക്ക് വാഹനം ഇടിച്ചുകയറി അമ്മയ്ക്കും മകൾക്കും ദാരുണാന്ത്യം
31/03/2025 06:33 AM IST
nila

വർക്കലയിൽ ജനക്കൂട്ടത്തിന് ഇടയിലേക്ക് വാഹനം ഇടിച്ചുകയറി അമ്മയും മകളും മരിച്ചു. വർക്കല സ്വദേശികളായ രോഹിണി, മകൾ അഖില എന്നിവരാണ് മരിച്ചത്. അഞ്ചുപേർക്ക് പരിക്കേറ്റിട്ടുണ്ട്. തിരുവനന്തപുരം വർക്കല പേരേറ്റിൽ ഇന്നലെ രാത്രി പത്തുമണിയോടെയാണ് സംഭവം.
ഉത്സവം കണ്ട് മടങ്ങിയവർക്കിടയിലേക്ക് റിക്കവറി വാഹനം ഇടിച്ച് കയറിയാണ് അപകടമുണ്ടായത്. വർക്കലയിൽ നിന്ന് കവലയൂർ ഭാഗത്തേക്ക് പോകുകയായിരുന്നു വാഹനം. അപകടശേഷം വാഹനത്തിലെ ഡ്രെെവർ ഓടിരക്ഷപ്പെട്ടു. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










