02:05am 30 April 2026
NEWS
ഹൃദയാഘാതത്തെ തുടർന്ന് നടൻ വരീന്ദർ സിങ് ഗുമൻ അന്തരിച്ചു
10/10/2025  08:13 AM IST
nila
ഹൃദയാഘാതത്തെ തുടർന്ന് നടൻ  വരീന്ദർ സിങ് ഗുമൻ അന്തരിച്ചു

നടനും പ്രഫഷനൽ ബോഡി ബിൽഡറുമായ വരീന്ദർ സിങ് ഗുമൻ അന്തരിച്ചു. അമൃത്സറിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഹൃദയാഘാതമുണ്ടാകുകയായിരുന്നു. നാൽപ്പത്തൊന്നാമത്തെ വയസ്സിലാണ് താരത്തിന്റെ അന്ത്യം. തോളിന് വേദന അനുഭവപ്പെട്ടതിനെ തുടർന്നായിരുന്നു താരം ആശുപത്രിയിൽ ചികിത്സ തേടിയത്. ആശുപത്രിയിൽ വച്ച് അഞ്ചുമണിയോടെ ഗുമന് ഹൃദയാഘാതം ഉണ്ടായതായി അനന്തരവൻ അമൻജോട്ട് സിങ് ഗുമൻ പറഞ്ഞു. 

സൽമാൻ ഖാനൊപ്പം 2023 ൽ ഇറങ്ങിയ ടൈഗർ–3 യിലും 2014ൽ ഇറങ്ങിയ റോർ: ടൈഗേഴ്സ് ഓഫ് സുന്ദർബൻസ് 2019ൽ ഇറങ്ങിയ മർജാവൻ തുടങ്ങിയ ചിത്രങ്ങളിലും വരീന്ദർ സിങ് അഭിനയിച്ചിട്ടുണ്ട്. 2012 ൽ പുറത്തിറങ്ങിയ കബഡി വൺസ് എഗെയ്ൻ എന്ന ചിത്രത്തിലും വേഷമിട്ടിട്ടുണ്ട്. വരീന്ദർ സിങ് ഗുമൻ പഞ്ചാബിന്റെ അഭിമാനമാണെന്നും അദ്ദേഹത്തിന്റെ മരണം രാജ്യത്തിന് നികത്താനാവാത്ത നഷ്ടമാണെന്നും കേന്ദ്രമന്ത്രി രവനീത് സിംഗ് ബിട്ടു പറഞ്ഞു. കഠിനാധ്വാനത്തിലൂടെ ഗുമൻ ഫിറ്റ്നസ് ലോകത്ത് പുതിയ മാനദണ്ഡങ്ങൾ നിശ്ചയിച്ചെന്നും അദ്ദേഹത്തിന്റെ ജീവിതം യുവജനങ്ങൾക്ക് എന്നും പ്രചോദനമായിരിക്കുമെന്നും മന്ത്രി എക്സിൽ കുറിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img