03:32pm 07 November 2026
NEWS
വിദ്യാർത്ഥികൾക്ക് അമിതവിലക്ക് അതി മാരകമായ മയക്കുമരുന്ന് ആയ എം ഡി എം എ വിൽപ്പന നടത്തി വന്ന ഏലൂക്കര സ്വദേശിയായ മുഹമ്മദ് നസീഫ് എന്നയാളെ വരാപ്പുഴ എക്സൈസ് അറസ്റ്റ് ചെയ്തു.
04/03/2025  04:30 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
വിദ്യാർത്ഥികൾക്ക്  അമിതവിലക്ക് അതി മാരകമായ മയക്കുമരുന്ന് ആയ എം ഡി എം എ വിൽപ്പന നടത്തി വന്ന ഏലൂക്കര സ്വദേശിയായ മുഹമ്മദ് നസീഫ് എന്നയാളെ വരാപ്പുഴ എക്സൈസ് അറസ്റ്റ് ചെയ്തു.

 വരാപ്പുഴ എക്സൈസ് റേഞ്ച് അതിർത്തികളിൽ എക്സൈസ് ഇൻസ്പെക്ടർ കെ എ അനീഷും സംഘവും പെട്രോളിങ് നടത്തി വരുന്നതിനിടയിൽ രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നുള്ള അന്വേഷണത്തിൽ പറവൂർ താലൂക്ക് കടുങ്ങല്ലൂർ വില്ലേജ് ഏലൂക്കര ദേശത്ത് മാലിലകത്തുട്ട് വീട്ടിൽ അബൂബക്കർ സിദ്ദിഖ് മകൻ മുഹമ്മദ് നസീഫ് (21) എന്ന ആളിൽ നിന്നും 4.218 gm എം ഡി എം എ പരിശോധനയിൽ കണ്ടെടുത്തതിനെ തുടർന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പ്രതിയിൽ നിന്നും മയക്കുമരുന്ന് തൂക്കി വിൽക്കുന്നതിന് ഉപയോഗിച്ച ഇലക്ട്രോണിക് വെയിങ്ങ്  മെഷീൻ, സിപ്പ് ലോക്ക് പ്ലാസ്റ്റിക് കവറുകൾ, 3500 രൂപ വില്പന പണം,മൊബൈൽ ഫോൺ എന്നിവ കണ്ടെത്തി.
 യുവാക്കളിൽ വർദ്ധിച്ചുവരുന്ന ലഹരിയുടെ ഉപയോഗം അമർച്ച ചെയ്യുന്നതിനായി എക്സൈസ് രാപകലില്ലാതെ പെട്രോളിങ് കർശനമാക്കിയിരികെ വിദ്യാർത്ഥികളെ ലഹരിയുടെ മാസ്മരിക വലയിലാക്കാനുള്ള ലഹരി മാഫിയയുടെ  ശ്രമമാണ് എക്സൈസ് ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണത്തിലൂടെ തടയുവാൻ കഴിഞ്ഞത്. പ്രതിയെ പിടികൂടാൻ എക്സൈസ് റേഞ്ച് വരാപ്പുഴ ഇൻസ്പെക്ടർ കെ എ അനീഷ്, അസിസ്റ്റന്റ് എക്സൈസ്  ഇൻസ്പെക്ടർ grade എൻ സി സജീവ്,പ്രിവന്റീവ് ഓഫീസർ ഗ്രേഡ് അനീഷ് K. ജോസഫ്, ,സിഇഒ ജോസ് റൈബി,  അരുൺ,വനിതാ സിവിൽ എക്സൈസ് ഓഫീസർ മെർലിൻ ജോർജ്  എക്സൈസ് ഡ്രൈവർ രാജി ജോസ്എന്നിവരും ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ആലുവ സബ് ജയിലിൽ റിമാൻഡ് ചെയ്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img