
കൊച്ചി: വരാപ്പുഴ അതിരൂപത യുവജന സംഗമം "ഇലുമിനിറ്റ്" പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ സംഗമം ഉദ്ഘാടനം ചെയ്തു.എറണാകുളം സെൻ്റ് ആൽബർട്ട് കോളേജ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽവരാപ്പുഴ അതിരൂപത സഹായമെത്രാൻ ഡോ. ആൻ്റണി വാലുങ്കൽ അധ്യക്ഷത വഹിച്ചു. സിനിമാതാരം സിജോയ് വർഗീസ് മുഖ്യാതിഥി ആയിരിന്നു.ടി ജെ വിനോദ് എംഎൽഎ, കെആർഎൽസിബി സി യൂത്ത് കമ്മീഷൻ സെക്രട്ടറി ഫാ. അനൂപ് കളത്തിത്തറ, വരാപ്പുഴ അതിരൂപത യൂത്ത് കമ്മീഷൻ ഡയറക്ടർ ഫാ. ജിജു ക്ലീറ്റസ് തിയ്യാടി,കെസിവൈഎം വരാപ്പുഴ അതിരൂപത പ്രസിഡന്റ് രാജീവ് പാട്രിക്, സിഎൽസി വരാപ്പുഴ അതിരൂപത പ്രസിഡന്റ് അലൻ ടൈറ്റസ്,ജീസസ് യൂത്ത് വരാപ്പുഴ അതിരൂപത കോഡിനേറ്റർ റോജൻ,വരാപ്പുഴ അതിരൂപത,മിനിസ്ട്രി കോഡിനേറ്റർ ഫാ.യേശുദാസ് പഴമ്പിള്ളി, യൂത്ത് കമ്മീഷൻ ഫൊറോന ഡയറക്ടർ ഫാ. ഇമ്മാനുവൽ അഷർ , യൂത്ത് കമ്മീഷൻ സെക്രട്ടറി ഫ്രാൻസിസ് ഷെൻസൺ,സിബിൻ യേശുദാസ്,വിനോജ്,അലീന ജോർജ് എന്നിവർ പ്രസംഗിച്ചു തുടർന്ന് നടന്ന "ആട്ടം" സിനിമാറ്റിക് ഡാൻസ് മത്സരത്തിൻ്റെ സമ്മാനദാനം വരാപ്പുഴ അതിരൂപത വികാരി ജനറൽ മോൺ. മാത്യു കല്ലിങ്കൽ നിർവഹിച്ചു.
Photo Courtesy - Google







