08:05pm 11 November 2026
NEWS
വരാപ്പുഴ അതിരൂപതയുടെ പ്രതിഷേധ ജാഥ ശനിയാഴ്ച്ച
31/07/2025  09:34 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
വരാപ്പുഴ അതിരൂപതയുടെ  പ്രതിഷേധ ജാഥ ശനിയാഴ്ച്ച

കൊച്ചി: ഛത്തീസ്ഗഡിൽ നീതി നിഷേധിക്കപ്പെട്ട സന്യസ്തരോടും ഉത്തരേന്ത്യയിൽ പീഡനത്തിനിരയാകുന്ന മതന്യൂന പക്ഷത്തോടും പക്ഷം ചേർന്നു കൊണ്ട്   വരാപ്പുഴ അതിരൂപത  ശനിയാഴ്ച്ച എറണാകുളം നഗരത്തിൽ പ്രതിഷേധ ജാഥയും പൊതുസമ്മേളനവും സംഘടിപ്പിക്കുന്നു.ആഗസ്റ്റ് 2 ശനിയാഴ്ച വൈകിട്ട് 5 മണിക്ക് ഹൈക്കോടതി ജംഗ്ഷനിലെമദർ തെരേസ സ്ക്വയറിൽ  വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ റാലി  ഉദ്ഘാടനം ചെയ്യും.രാജേന്ദ്ര മൈതാനിയിലെ ഗാന്ധി സ്ക്വയറിൽ സമാപിക്കുന്ന പ്രതിഷേധ പ്രകടനത്തിൽവിവിധ സഭാ വിഭാഗങ്ങളിൽ നിന്നുള്ള നിരവധി സന്യസ്ഥരും വൈദികരും അല്മായരും പങ്കുചേരും.സമാപന സമ്മേളനത്തിൽ ആത്മീയ - സാമൂഹ്യ രാഷ്ട്രീയ സാംസ്ക്കാരിക രംഗത്തെ പ്രമുഖർ  സംസാരിക്കും.സമാപനയോഗത്തിൽഅതിരൂപത സഹായമെത്രാൻ ബിഷപ്പ് ഡോ.ആൻ്റണി വാലുങ്കൽ സമാപന സന്ദേശം നൽകും.

ഇന്ത്യയിൽ പ്രത്യേകിച്ച് ഉത്തരേന്ത്യയിൽ നടന്നുകൊണ്ടിരിക്കുന്ന ന്യൂനപക്ഷ പീഡനങ്ങളും ക്രിസ്തീയ വിശ്വാസികൾക്കു നേരെ ആസൂത്രിതമായി നടത്തുന്ന  അക്രമങ്ങളുംഅവസാനിപ്പിക്കണമെന്നും അതിനെതിരെ മുൻകരുതലുകൾ എടുക്കണമെന്നും, പൗരൻമാരുടെ സ്വത്തിനും ജീവനും, വിശ്വാസ പാരമ്പര്യങ്ങൾക്കും ഭരണഘടന നൽകുന്ന സുരക്ഷിതത്വവും  അവകാശ സംരക്ഷണവും ഉറപ്പു വരുത്താൻ ഭരണകൂടം കാണിക്കുന്ന അലംഭാവം ഇന്ത്യയുടെ മതനിരപേക്ഷ സ്വഭാവത്തിന് കളങ്കമായി തീരും.രാജ്യത്തിലെ നിഷ്പക്ഷ നിലപാട് ഉള്ളവരുടെ ശ്രദ്ധ ക്ഷണിക്കാൻ കൂടിയാണ് ഈ പ്രതിഷേധ സമരം.

KLCA യുടെ മുഖ്യ നേതൃത്വത്തിൽ KRLCC യുടെയും, BCCയുടെയും അതിരൂപതയിലെ മറ്റു സംഘടനകളുടെയും, മുഴുവൻ സംവിധാനങ്ങളുടെയും സഹകരണത്തോടെയും കൂടിയാണ് പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img