11:39pm 28 October 2026
NEWS
ഖത്തറിൽ വനിതാ മെഡിക്കൽ ക്യാമ്പ്


24/05/2025  09:50 AM IST
nila
ഖത്തറിൽ വനിതാ മെഡിക്കൽ ക്യാമ്പ്

ദോഹ: ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പ്രഥമ കൂട്ടായ്മയായ ഡയസ്പോറ ഓഫ് മലപ്പുറം ഡോം ഖത്തർ ലേഡീസ് വിംഗും അൽ വക്റയിലെ ഏഷ്യൻ മെഡിക്കൽ സെന്ററും സംയുക്തമായി വനിതാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചുഖത്തറിലെ വനിതകൾക്ക് ആരോഗ്യപരമായ ബോധവൽക്കരണവും മെഡിക്കൽ സേവനങ്ങളുമെത്തിക്കുക എന്നതായിരുന്നു ക്യാമ്പിന്റെ ലക്ഷ്യം.രണ്ട് സെഷനുകളായി നടന്ന ക്യാമ്പിൽ, പ്രഗത്ഭ ഡോക്ടർമാരായ ശൈലജ പള്ളിപ്പുറത്ത് ഗൈനക്കോളജി (സ്ത്രീരോഗങ്ങൾ) അൽഫോൻസ മാത്യു ഡെർമറ്റോളജി (ത്വക് രോഗങ്ങൾ) എന്നിവയിൽ ബോധവൽക്കരണ ക്ലാസുകൾ നൽകി. ക്ലാസുകൾക്ക് ശേഷമുണ്ടായ ലാബ് പരിശോധന സൗകര്യവും കൺസൾട്ടേഷൻ സേവനങ്ങളും നിരവധി വനിതകൾ പ്രയോജനപ്പെടുത്തി.

പ്രോഗ്രാമിന് തുടക്കം കുറിച്ച് ഡോം ഖത്തർ ലേഡീസ് വിംഗ് സെക്രട്ടറി ഷംല ജഹ്ഫർ സ്വാഗതം ആശംസിച്ചു. ഡോം ജനറൽ സെക്രട്ടറി മൂസ താനൂർ മെഡിക്കൽ ക്യാമ്പിന് ആശംസകൾ അർപ്പിച്ചു.ആരോഗ്യസംരക്ഷണ രംഗത്ത് ഡോം ഖത്തർ നൽകുന്ന സംഭാവനയുടെ ഭാഗമായും ഏഷ്യൻ മെഡിക്കൽ സെന്ററിന്റെ സഹകരണത്തിനുള്ള കൃതജ്ഞതയുടെ പ്രതീകമായും, ഡോം ലേഡീസ് വിംഗ് ചെയർപേഴ്സൺ ശ്രീമതി പ്രീതി ശ്രീധർ, ആശുപത്രി പ്രതിനിധിക്ക് സ്നേഹോപഹാരം കൈമാറി.ട്രഷറർ റസിയ ഉസ്മാൻ ക്യാമ്പിൽ പങ്കെടുത്തവർക്ക് നന്ദി അറിയിച്ചു. ഡോം എക്സിക്യൂട്ടീവ് അംഗങ്ങളായ സൗമ്യ പ്രദീപ്‌, നബ്ഷ മുജീബ്, നുസൈബ അസീസ്, ഷബ്‌ന നൗഫൽ,  മൈമൂന സൈനുദ്ദീൻ, ഫാസില മഷൂദ് എന്നിവർ  ക്യാമ്പിന് നേതൃത്വം നൽകി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img