
തിരുവനന്തപുരം: തിരുവനന്തപുരം സെൻട്രൽ–എറണാകുളം ജങ്ഷൻ–തിരുവനന്തപുരം സെൻട്രൽ റൂട്ടിൽ സർവീസ് നടത്തുന്ന വഞ്ചിനാട് എക്‌സ്പ്രസിന് (16303/16304) തിരുവനന്തപുരം പേട്ട സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിച്ചു. കൊടിക്കുന്നിൽ സുരേഷ് എംപിയാണ് ഫെയ്‌സ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്.
ആദ്യഘട്ടത്തിൽ ആറുമാസത്തേക്കാണ് താത്കാലിക സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്. എന്നാൽ യാത്രക്കാരുടെ പ്രതികരണവും ഉപയോഗവും വിലയിരുത്തിയ ശേഷം സ്റ്റോപ്പ് സ്ഥിരപ്പെടുത്തുമെന്ന ഉറപ്പും ലഭിച്ചതായി അദ്ദേഹം വ്യക്തമാക്കി.
സ്ഥിരം ട്രെയിൻ യാത്രക്കാരുടെയും വിവിധ യാത്രക്കാരുടെ സംഘടനകളുടെയും ആവശ്യം പരിഗണിച്ചാണ് നടപടി ഉണ്ടായതെന്ന് കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. കഴിഞ്ഞാഴ്ച തിരുവനന്തപുരം റെയിൽവേ ഡിവിഷൻ ആസ്ഥാനത്ത് നടന്ന യോഗത്തിൽ വിഷയത്തിൽ വേഗത്തിൽ തീരുമാനം എടുക്കണമെന്ന് ശക്തമായി ആവശ്യപ്പെട്ടിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
വഞ്ചിനാട് എക്‌സ്പ്രസിന് പേട്ടയിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യവുമായി നിരവധി യാത്രക്കാരും സംഘടനകളും തന്നെ സമീപിച്ചിരുന്നുവെന്നും എം.പി. കൂട്ടിച്ചേർത്തു.










