
ദോഹ : ഖത്തർ എന്ന പ്രവാസ ലോകത്തിന്റെ സാംസ്കാരിക വേദികളിലെ നിറ സാന്നിധ്യമായ നാടൻ പാട്ടു കൂട്ടായ്മയായ കനൽ ഖത്തർ "വാമൊഴിയാട്ടം 2026" എന്ന പരിപാടി സംഘടിപ്പിച്ചു. ഖത്തർ ലെ ഇന്ത്യൻ സ്കൂളുകളിലെ വിദ്യാർത്ഥികൾക്കായി നടത്തിയ ഇന്റർ സ്കൂൾ നാടൻപാട്ട് മത്സരം ശ്രദ്ധേയമായി. നമ്മുടെ നാട്ടുസംസ്കാരങ്ങൾ വിളിച്ചോതിക്കൊണ്ട് കുട്ടികൾ വളരെ മനോഹരമായ മത്സരങ്ങൾ കാഴ്ച വെച്ചു.
പ്രോഗ്രാം ഡയറക്ടർ ഷൈജു ധമനി സ്വാഗതവും കനൽ ഖത്തർ പ്രസിഡന്റ് ശിഹാബ് തൂണേരി അധ്യക്ഷതയും വഹിച്ചു . ഐ സി സി സെക്രട്ടറി എബ്രഹാം ജോസഫ് പരിപാടികളുടെ ഉദ്‌ഘാടനം നിർവഹിച്ചു. പ്രശസ്ത സാഹിത്യകാരനായ ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് മുഖ്യാഥിതിയായിരുന്നു. കനൽ ഖത്തർ പ്രതിഭാ പുരസ്കാരം നാടൻപാട്ട് മേഖലയിലെ പ്രഗത്ഭ കലാകാരനായ റംഷി പട്ടുവം ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് ൽ നിന്നും എറ്റുവാങ്ങി. അവാർഡ് തുക മീഡിയപെൻ ഡയറക്ടർ ബിനു കുമാർ ജേതാവിന് സമ്മാനിച്ചു ഐ സി സി വിമൻസ് വിങ് പ്രതിനിധി അഞ്ജന മേനോൻ പ്രശസ്തിപത്രം കൈമാറി.ICBF സെക്രട്ടറി ജാഫർ തയ്യിൽ, സംസ്‌കൃതി പ്രസിഡന്റ് സാബിത് ,ഇൻകാസ് ഭാരവാഹി ബോബൻ, ഗഫൂർ കാലിക്കറ്റ് , അബ്ദുൽ റൗഫ് കൊണ്ടോട്ടി ,പ്രേമ ശരത്ചന്ദ്രൻ തുടങ്ങിയവർ സംബന്ധിച്ച പരിപാടിയിൽ സുധീർബാബു നന്ദി പറഞ്ഞു. ഖത്തർ ലെ മറ്റൊരു പ്രധാന സംഘമായ കൈതോല നാടൻപാട്ട് സംഘത്തെ കനൽ ഖത്തർ ആദരിച്ചു. വാശിയേറിയ നാടൻപാട്ട് മത്സരത്തിൽ ഒന്നാം സ്ഥാനം - ഭവൻസ് പബ്ലിക് സ്കൂൾ , രണ്ടാം സ്ഥാനം - ഒലിവ് ഇന്റർനാഷണൽ സ്കൂൾ, മൂന്നാം സ്ഥാനം - ഭവൻസ് സ്കൂൾ എന്നിങ്ങനെയാണ് വിജയികളായത്. കനൽ മേളം സമിതിയുടെ മനോഹരമായ ചെണ്ടമേളവും കനൽ ഖത്തർ കലാകാരന്മാരും അവാർഡ് ജേതാവ് റംഷി പട്ടുവവും ചേർന്ന് കൊണ്ടുള്ള നാട്ടുപാട്ടുകളും കാണികളുടെ മനം കവർന്നു.











