
FNHW, മൃഗസംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി സി.ഡി.എസ് പരിധിയിലെ അങ്കണവാടികളിലും സ്കൂളുകളിലും പാലിന്റെയും പാലുൽപ്പന്നങ്ങളുടെയും പോഷകമൂല്യവും പ്രാധാന്യവും ജനങ്ങളിലെത്തിക്കുന്നതിനായി ബോധവത്കരണ പോസ്റ്ററുകൾ പതിപ്പിച്ചു.
എറണാകുളം: കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ക്ഷീര ദിനത്തോടനുബന്ധിച്ച് ക്ഷീര ദിന വാരാചരണം സംഘടിപ്പിച്ചു. ജില്ലയിലെ 14 ബ്ലോക്കുകളിൽ നിന്ന് തെരഞ്ഞെടുത്ത ഓരോ സി.ഡി.എസ്.കളിലുമായി വിവിധ പരിപാടികൾ നടന്നു.അംഗനവാടികളിൽ ക്ഷീര ദിനത്തിന്റെ പ്രാധാന്യം കുട്ടികൾക്കും രക്ഷിതാക്കൾക്കും മനസ്സിലാക്കുന്നതിനായി ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിച്ചു. പാലിന്റെയും പാൽ ഉൽപ്പന്നങ്ങളുടെയും പോഷകമൂല്യം, ആരോഗ്യപരമായ പ്രാധാന്യം എന്നിവ സംബന്ധിച്ച അവബോധം നൽകുകയും, പാലിൽ നിന്ന് മൂല്യവർധിത ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതിന്റെ സാധ്യതകളും പ്രാധാന്യവും വിശദീകരിക്കുന്ന ക്ലാസുകൾ നടത്തുകയും ചെയ്തു.കൂടാതെ, സി.ഡി.എസ്. തലങ്ങളിൽ എക്സ്പോകൾ സംഘടിപ്പിച്ചു. ക്ഷീരമേഖലയുമായി ബന്ധപ്പെട്ട ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുന്നതിനും മൂല്യവർധിത പാൽ ഉൽപ്പന്നങ്ങൾ പരിചയപ്പെടുത്തുന്നതിനും സംരംഭകത്വ സാധ്യതകൾ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനും എക്സ്പോകൾ വേദിയൊരുക്കി. ജില്ലയിലെ മൃഗസംരക്ഷണ മേഖലയിൽ പ്രവർത്തിക്കുന്ന കുടുംബശ്രീ സംരംഭങ്ങളുടെ ഉൽപ്പന്നങ്ങൾ എക്സ്പോകളിൽ പ്രദർശിപ്പിക്കുകയും വിപണന സാധ്യതകൾ വർധിപ്പിക്കുന്നതിനുള്ള അവസരങ്ങൾ ഒരുക്കുകയും ചെയ്തു.
Photo Courtesy - Google







