12:32pm 18 April 2026
NEWS
വാൽപ്പാറയിൽ ടെമ്പോ ട്രാവലർ നിയന്ത്രണംവിട്ട് മറിഞ്ഞ് ഒമ്പത് മലയാളികൾക്ക് ദാരുണാന്ത്യം
17/04/2026  08:34 PM IST
nila
 വാൽപ്പാറയിൽ ടെമ്പോ ട്രാവലർ നിയന്ത്രണംവിട്ട് മറിഞ്ഞ് ഒമ്പത് മലയാളികൾക്ക് ദാരുണാന്ത്യം

പാലക്കാട്: പൊള്ളാച്ചി വാൽപ്പാറയിൽ ടെമ്പോ ട്രാവലർ നിയന്ത്രണംവിട്ട് മറിഞ്ഞ് ഒമ്പത് മലയാളികൾക്ക് ദാരുണാന്ത്യം. വിനോദയാത്രാ സംഘത്തിന്റെ വാഹനമാണ് അപകടത്തിൽപെട്ടത്. ഏഴു സ്ത്രീകളും ഒരു കുട്ടിയും ഒരു പുരുഷനുമാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. 

ഇന്നു വൈകിട്ടായിരുന്നു അപകടം. മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ജിഎൽപി സ്കൂളിലെ ഒൻപത് അധ്യാപകരും മൂന്നുകുട്ടികളും ഡ്രൈവറും ഉൾപ്പെട്ടതായിരുന്നു സംഘം. അജിത (54), റംല (52), സുഹ്‌റ (43), ആശ (41), മജീദ് (43), സാജിത (45), ഷക്കീല (37), നൗഷാദ് (39), റുഖിയ (39), ഹിഷാം (12), ഷഹദീൻ (11), മസ്നീൻ (10), ഡ്രൈവർ മുഹമ്മദ് പാഷിത് (21) എന്നിവരായിരുന്നു വാഹനത്തിലുണ്ടായിരുന്നത്.

പതിമൂന്നാം ഹെയർപിൻ വളവിലായിരുന്നു അപകടം. വാനിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് സംരക്ഷണ ഭിത്തിയിൽ ഇടിച്ച് വനമേഖലയിലെ 800 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നു. ഉടൻതന്നെ നാട്ടുകാരും പൊലീസും രക്ഷാപ്രവർത്തനം തുടങ്ങിയിരുന്നു. മൃതദേഹങ്ങൾ ജനറൽ ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്. പരുക്കേറ്റവർ പൊള്ളാച്ചി ജനറൽ ആശുപത്രിയിൽ ചികിൽസയിലാണ്. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്കു മാറ്റി.

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Palakkad
img