03:44pm 02 May 2026
NEWS
വാല്‍പ്പാറ ദുരന്തം; 10 ലക്ഷം രൂപ വീതം അനുവദിക്കും.
02/05/2026  12:57 PM IST
ചെറുകര സണ്ണിലൂക്കോസ്
വാല്‍പ്പാറ ദുരന്തം;  10 ലക്ഷം രൂപ വീതം അനുവദിക്കും

 

മലപ്പുറം പാങ്ങ് ഗവ: യു.പി സ്കൂളിലെ അധ്യാപകരും ജീവനക്കാരും അവരുടെ ചില കുടുംബാംഗങ്ങളും സഞ്ചരിച്ചിരുന്ന വാഹനം  മറിഞ്ഞ് അപകടം സംഭവിച്ച 
വാൽപ്പാറ ദുരന്തത്തിൽ സഹായധനം അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.  
മരണമടഞ്ഞ ഇൻഷുറൻസ് പരിരക്ഷയില്ലാത്ത  അഞ്ച് പേരുടെ  കുടുംബാംഗങ്ങൾക്ക് 10 ലക്ഷം രൂപ വീതം നൽകും. മരണപ്പെട്ട മറ്റ് അധ്യാപർക്ക് ഇൻഷുറൻസ് പരിരക്ഷയുണ്ട്.  

മരണപ്പെട്ട സ്കൂള്‍ ബസ് ഡ്രൈവര്‍ നൗഷാദ് അലി, പാചകത്തൊഴിലാളി സാജിദ, റുഖിയ, ഷക്കീല, വിദ്യാര്‍ത്ഥിയായ മുഹമ്മദ് ഹിഷാം എന്നിവരുടെ ബന്ധുകൾക്കാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 10 ലക്ഷം രൂപ  അനുവദിക്കുക.  

അപകടത്തില്‍ മരണപ്പെട്ട  അധ്യാപികയുടെ മകന്‍ മുഹമ്മദ് ഷഹാദിന്‍, മറ്റൊരു അധ്യാപികയുടെ മകള്‍ മസ്നീന്‍, വാഹനത്തിന്‍റെ ഡ്രൈവര്‍ മുഹമ്മദ് ഫാഹിസ് എന്നിവരുടെ ചികിത്സാ  ചിലവ് സർക്കാർ വഹിക്കും. ഇന്‍ഷുറന്‍സ് പരിരക്ഷ ഉള്ളവര്‍ക്ക്, ഇന്‍ഷുറന്‍സ് പരിരക്ഷയ്ക്ക് പുറമെ, ചികിത്സയ്ക്ക് തുക ചെലവായിട്ടുണ്ടെങ്കില്‍ പ്രസ്തുത തുകയും  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന്  അനുവദിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Malappuram
img