12:19pm 20 April 2026
NEWS
വാൽപ്പാറ വാഹനാപകടത്തിന് കാരണം ഡ്രൈവറുടെ പരിചയക്കുറവും അമിത ബ്രേക്ക് ഉപയോ​ഗവുമെന്ന് ആർടിഒ
20/04/2026  09:59 AM IST
nila
വാൽപ്പാറ വാഹനാപകടത്തിന് കാരണം ഡ്രൈവറുടെ പരിചയക്കുറവും അമിത ബ്രേക്ക് ഉപയോ​ഗവുമെന്ന് ആർടിഒ

മലപ്പുറം സ്വദേശികളായ ഒമ്പത് പേരുടെ മരണത്തിനിടയായ വാൽപ്പാറ വാഹനാപകടത്തിന് കാരണം ഡ്രൈവറുടെ പരിചയക്കുറവും അമിത ബ്രേക്ക് ഉപയോഗവുമാണെന്ന് പൊള്ളാച്ചി ആർടിഒ. മോശം കാലാവസ്ഥയോ കാഴ്ചക്കുറവോ അപകടത്തിന് കാരണമല്ലെന്നും ആർടിഒ അറിയിച്ചു. ഡ്രൈവറുടെ പ്രായക്കുറവും പരിചയക്കുറവും അമിതമായ ബ്രേക്ക് ഉപയോ​ഗവുമാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് ആർടിഒ വ്യക്തമാക്കുന്നത്. 

മലപ്പുറം ജില്ലയിലെ പാങ്ങ് പള്ളിപ്പറമ്പ് ഗവ. എൽ.പി. സ്കൂളിലെ അധ്യാപകർ ഉൾപ്പെടുന്ന സംഘമാണ് വിനോദയാത്ര കഴിഞ്ഞ് മടങ്ങുമ്പോൾ അപകടത്തിൽപ്പെട്ടത്. വാൽപാറ–പൊള്ളാച്ചി ചുരം റോഡ്യിലെ 13-ാം ഹെയർപിൻ വളവ് തിരിയുന്നതിനിടെ നിയന്ത്രണംവിട്ട വാൻ ഏകദേശം 300 അടി താഴ്ചയിലേക്ക് പതിച്ചു. പലതവണ മറിഞ്ഞ വാഹനം ഒടുവിൽ 9-ാം വളവിനടുത്ത് കൈവരിയിൽ ഇടിച്ച് മരത്തിൽ തട്ടിയാണ് നിൽക്കിയത്.
17-ാം തീയതി വൈകിട്ട് 5.20ഓടെയാണ് അപകടം സംഭവിച്ചത്. എട്ട് പേർ സ്ഥലത്തുവെച്ചുതന്നെ മരിച്ചു; പിന്നീട് ഒരാൾ കൂടി മരണപ്പെട്ടു. 

പ്രധാനാധ്യാപിക അജിത (54), അധ്യാപകരായ റംല (52), സുഹറ (43), ആശ (41), അബ്ദുൽ മജീദ് (43) ഭാര്യ റുഖിയ (39), പാചകത്തൊഴിലാളി സാജിത (45), വിദ്യാർത്ഥി ഹിഷാം (12), അധ്യാപിക ഷക്കീന (37) എന്നിവരാണ് മരിച്ചത്. അപകടത്തിൽപ്പെട്ട വാനിന്റെ ഡ്രൈവർ മുഹമ്മദ് ഫാഹിസ് (22) ഉൾപ്പെടെ മൂന്ന് പേർ ഇപ്പോൾ ചികിത്സയിൽ കഴിയുകയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img