NEWS
മന്ത്രവാദത്തിന്റെ മറവിൽ പതിനാലുകാരനെ പീഡിപ്പിച്ചു; സൈനുൽ ആബിദീന് 17 വർഷം തടവുശിക്ഷ
27/03/2026 04:47 PM IST
nila

മലപ്പുറം: മന്ത്രവാദത്തിന്റെ മറവിൽ പതിനാലുകാരനെ പീഡിപ്പിച്ചയാൾക്ക് 17 വർഷം തടവുശിക്ഷ. വളാഞ്ചേരി സ്വദേശിയായ സൈനുൽ ആബിദീനെയാണ് കോടതി ശിക്ഷിച്ചത്. തടവുശിക്ഷക്ക് പുറമേ പ്രതി രണ്ടര ലക്ഷം രൂപ പിഴയൊടുക്കണമെന്നും മഞ്ചേരി ഫാസ്ട്രാക്ക് കോടതി ശിക്ഷാവിധിയിൽ പറഞ്ഞു.
2016 സെപ്റ്റംബർ മുതൽ ഡിസംബർ വരെയാണ് സൈനുൽ ആബിദീൻ പതിനാലുകാരനെ പീഡിപ്പിച്ചത്. 14കാരന്റെ സഹോദരിക്ക് കുട്ടികൾ ഉണ്ടാകാത്ത പ്രശ്നം മനസിലാക്കിയാണ് സൈനുൽ ആബിദീൻ ഒപ്പം കൂടിയത്. മന്ത്രവാദത്തിലൂടെ സൈനുൽ ആബിദീൻ പ്രശ്നപരിഹാരം ഉറപ്പു നൽകി. പിന്നാലെ മന്ത്രവാദത്തിന് ശേഷം തിരികെ പോകുമ്പോൾ പതിനാലുകാരനെ ലോഡ്ജിൽ കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു.
2025 ജനുവരിയിൽ വിധി പറയാൻ ഇരുന്ന കേസായിരുന്നു ഇത്. പ്രതി ഒളിവിൽ പോയതിനെ തുടർന്നാണ് വിധിപ്രസ്താവന നീണ്ടത്. മംഗലാപുരത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










