02:59pm 09 November 2026
NEWS
ഖത്തറിൽവാഹനാപകടം: വൈക്കം സ്വദേശി ജോയ് മാത്യു മരിച്ചു
15/04/2025  07:44 PM IST
nila
ഖത്തറിൽവാഹനാപകടം: വൈക്കം സ്വദേശി ജോയ് മാത്യു മരിച്ചു

ദോഹ: ഇന്ന് പുലർച്ചെ ഖത്തറിലെ ഷഹാനിയായിൽഉണ്ടായ വാഹനാപകടത്തിൽ കോട്ടയം വൈക്കം സ്വദേശി  മരിച്ചു. ​ ദുഖാൻ ഹൈവേയിലുണ്ടായ അപകടത്തിൽ വൈക്കം -ചെമ്മനത്തുകര ഒഴവൂർ വീട്ടിൽ  ജോയ് മാത്യു (48) ആണ് മരിച്ചത്. ദീർഘകാലം ഖത്തറിൽ മാധ്യമപ്രവർത്തകയായിരുന്ന ശ്രീദേവി ജോയുടെ (മലയാള മനോരമ-കോട്ടയം)  ഭർത്താവാണ്. പിതാവ്: മാത്യൂ. മാതാവ് തങ്കമ്മ മാത്യൂ. 13 വർഷത്തോളമായി ഖത്തറിലുള്ള ജോയ് മാത്യു ഇവന്റ് മാനേജ്മെന്റ് മേഖലയിൽ ജോലി ചെയ്യുകയായിരുന്നു. 
ജോലി ആവശ്യാർത്ഥം ഷാഹാനിയയിൽ പോയി മടങ്ങി വരും വഴി പുലർച്ചെ മൂന്ന് മണിയോടെ  ദുഖാൻ റോഡിൽ വെച്ച് ട്രക്കിനു പിറകിൽകാറിടിച്ചായിരുന്നു അപകടം. ഇൻഡസ്ട്രിയൽ ഏരിയ ഹമദ്മെഡിക്കൽകോർപറേഷൻ (ഹസം മിബൈരിക് ജനറൽ)  ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം ഖത്തർ കെ.എം.സി.സി അൽ ഇഹ്സാൻ സമിതിക്കു കീഴിൽ നടപടികൾ പൂർത്തിയാക്കിയ ശേഷം ഉടൻ നാട്ടിലെത്തിക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img