NEWS
അന്താരാഷ്ട്ര യോഗ മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ലോക ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി മലയാളിയായ വൈഗമോള്‍.
29/04/2026 03:08 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി

പെരുമ്പാവൂര്‍: ഇന്‍റര്‍നാഷ്ണല്‍ യോഗ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണം കരസ്ഥമാക്കി ഇന്ത്യയ്ക്ക് അഭിമാനമായി മലയാളി പെണ്‍കുട്ടി. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള മത്സരാര്‍ത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് നേപ്പാളിലെ പോഖറയില്‍ നടന്ന അന്താരാഷ്ട്ര യോഗ ചാമ്പ്യന്‍ഷിപ്പിലാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് മലയാളി പെണ്‍കുട്ടി എറണാകുളം ജില്ലയിലെ പെരുമ്പാവൂര്‍ രായമംഗലം പഞ്ചായത്തിലെ കീഴില്ലം പണിയ്ക്കരമ്പലം മുണ്ടന്‍പാലത്തിങ്കല്‍ എം.ഡി. രാജേഷ് പണിക്കരുടെയും തണല്‍ പരിവാര്‍ സംസ്ഥാന ട്രഷറര്‍ രജനി രാജേഷിന്‍റെയും ഇളയ മകളായ വൈഗ രാജേഷാണ് അന്താരാഷ്ട്ര യോഗ മത്സരത്തില്‍ പങ്കെടുത്ത് സ്വര്‍ണ്ണം നേടി ലോക ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കിയത്. നേരത്തെ ബാഗ്ലൂരില്‍ നടന്ന ദേശീയ യോഗാസന ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണമെഡലുകള്‍ നേടിയാണ് വൈഗ രാജേഷ് ഇന്ത്യയെ പ്രതിനിധീകരിച്ച് അന്താരാഷ്ട്ര ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുവാന്‍ യോഗ്യത നേടിയത്. കീഴില്ലം മണ്ണൂര്‍ ഗാര്‍ഡിയന്‍ എയ്ഞ്ചല്‍സ് ഇംഗ്ലീഷ് മീഡിയം സ്കൂള്‍ 8 ാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ വൈഗ മോള്‍ പ്രൈമറിതലം മുതല്‍ കരാട്ടെ പരിശീലനത്തിലൂടെ ബ്ലാക്ക്ബെല്‍റ്റ് യോഗ്യത കരസ്ഥമാക്കിയിട്ടുണ്ട്. കായിക മേഖലയിലെന്നതുപോലെ കലാരംഗത്തും വിവിധ നേട്ടങ്ങള്‍ വൈഗ രാജേഷ് കൈവരിച്ചിട്ടുണ്ട്. മണ്ണൂര്‍ ഗാര്‍ഡിയന്‍ എയ്ഞ്ചല്‍സ് സ്കൂളിലെ ജിമിനി ടീച്ചറുടെ കീഴിലാണ് യോഗാസന പരിശീലനം നടത്തിയത്. തണല്‍പരിവാര്‍ ഇന്‍ക്ലൂസീവ് സഹജീവന കേന്ദ്രം കുടുംബാംഗമായ വൈഗ രാജേഷ് വിവിധ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവമായ വിദ്യാര്‍ത്ഥിനിയാണ്. സഹോദരി വിനയ രാജേഷ് ഇഗ്നോ യൂണിവേഴ്സിറ്റിയിലെ ബിരുദാനന്തര വിദ്യാര്‍ത്ഥിനിയാണ്.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.









