
പെരുമ്പാവൂർ :ബാംഗ്ലൂരിൽ നടന്ന ദേശീയ സ്പോർട്സ് യോഗാസന ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ച് സ്വർണ്ണ മെഡലുകൾ നേടി അന്താരാഷ്ട്ര മത്സരത്തിൽ യോഗ്യത നേടിയ വൈഗ രാജേഷ് നാടിന് അഭിമാനമായി.
കീഴില്ലം മണ്ണൂർ ഗാർഡിയൻ എയ്ഞ്ചൽ ഇംഗ്ലീഷ് മീഡിയം സ്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ് ഈമിടുക്കി.
പ്രൈമറി തലം മുതൽ കരാട്ടെ പരിശീലനത്തിലൂടെ ബ്ലാക്ക് ബെൽറ്റ് യോഗ്യത കരസ്ഥമാക്കിയിട്ടുണ്ട്.
മണ്ണൂർ ഗാർഡിയൻ എയ്ഞ്ചൽ ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ വൈഗ രാജേഷ് ജിമിനി ടീച്ചറുടെ ശിക്ഷണത്തിലാണ് യോഗ പരിശീലനം നടത്തുന്നത്. കായിക മേഖലയിൽ എന്നതുപോലെ തന്നെ കലാരംഗത്തും വിവിധ നേട്ടങ്ങൾ വൈഗ രാജേഷ് കൈവരിച്ചിട്ടുണ്ട്. ദേശീയ മത്സരത്തിൽ രണ്ട് സ്വർണ്ണ മെഡലുകൾ നേടിയാണ് അന്താരാഷ്ട്ര മത്സരത്തിലേക്ക് വൈഗ രാജേഷ് യോഗ്യത നേടി യത്
കീഴില്ലം പണിക്കരമ്പലം മുണ്ടൻപാലത്തിങ്കൽ എം ഡി രാജേഷ് പണിക്കരുടെയും രജനി രാജേഷിന്റെയും ഇളയ മകളാണ് വൈഗ രാജേഷ്.
സഹോദരി വിനയ രാജേഷ് ഇഗ്നോ യൂണിവേഴ്സിറ്റിയിലെ ബിരുദാനന്തര ബിരുദ വിദ്യാർഥിനിയാണ്.
നേപ്പാളിൽ നടക്കുന്ന അന്താരാഷ്ട്ര യോഗ മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് വൈഗ രാജേഷ് പങ്കെടുക്കും.







