12:55am 13 September 2026
NEWS
വടകര സ്വദേശി ഹൃദയാഘാതം മൂലം ദോഹയിൽ നിര്യാതനായി
11/09/2026  08:51 PM IST
nila
വടകര സ്വദേശി ഹൃദയാഘാതം മൂലം ദോഹയിൽ നിര്യാതനായി

 

ദോഹ: വടകര കാർത്തികപ്പള്ളി സ്വദേശി പുളിയുള്ളതിൽ ഇസ്ഹാഖ് (64 വയസ്സ്) ഹൃദയാഘാതം മൂലം ദോഹയിൽ നിര്യാതനായി. വെള്ളിയാഴ്ച രാവിലെ അൽ സദ്ദിലെ താമസസ്ഥലത്തുവെച്ചാണ് സംഭവം.ഖത്തറിലെ അൽ നഈമി കഫ്റ്റീരിയ ഗ്രൂപ്പിൽ പി.ആർ.ഒ ആയി ജോലി ചെയ്തു വരികയായിരുന്നു. ഖത്തർ ഇന്ത്യൻ ഇസ് ലാഹി സെന്റർ പ്രസിഡന്റ് ഇസ്മായിൽ പുളിയുള്ളതിലിന്റെ സഹോദരനാണ്. 
പിതാവ്: പരേതനായ പുളിയുള്ളതിൽ മൊയ്തു മുസ് ലിയാർ. മാതാവ്: മറിയം ഹജ്ജുമ്മ. ഭാര്യ: ജമീല. മക്കൾ: മുഹമ്മദ്, കുൽസു, റാഹില, ഹഫീഫ. മറ്റ് സഹോദരങ്ങൾ: യഅഖുബ്, ഇദ് രീസ് (ഇരുവരും ഖത്തർ), റുഖിയ, ഹന്നത്ത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img