NEWS
വടകര എംഡിഎംഎ കേസിലെ പ്രതിയായ അധ്യാപിക കീർത്തനയ്ക്ക് കുത്തേറ്റു
26/09/2026 11:33 AM IST
nila

കോഴിക്കോട്: വടകര എംഡിഎംഎ കേസിലെ പ്രതിയായ അധ്യാപിക കീർത്തനയ്ക്ക് കുത്തേറ്റു. കീർത്തനയുടെ പങ്കാളി വിനീഷാണ് ആക്രമിച്ചതെന്നാണ് പ്രാഥമിക വിവരം. വടകര പൊലീസ് സ്റ്റേഷന് മുന്നിൽ ഇന്ന് രാവിലെയായിരുന്നു സംഭവം.
ഹൈക്കോടതി നിർദേശിച്ച ജാമ്യവ്യവസ്ഥയുടെ ഭാഗമായി പൊലീസ് സ്റ്റേഷനിൽ ഒപ്പിടാനെത്തിയതായിരുന്നു കീർത്തന. ഇതിനിടെ സ്റ്റേഷന് സമീപത്ത് വെച്ച് വിനീഷ് ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ വിനീഷിനെ പൊലീസ് ഉടൻ കസ്റ്റഡിയിലെടുത്തു.
പരിക്കേറ്റ കീർത്തനയെ ആദ്യം വടകര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










