11:34pm 27 October 2026
NEWS
ആബിദ്കയ്ക്ക് വടകര കെഎംസിസിയുടെ സ്നേഹാദരവ്
19/05/2025  08:47 PM IST
nila
ആബിദ്കയ്ക്ക് വടകര കെഎംസിസിയുടെ സ്നേഹാദരവ്


ദോഹ: ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ദേശീയ വൈസ് പ്രസിഡൻ്റ് ആയി തെരഞ്ഞെടുത്ത സഫാരി സൈനുൽ ആബിദിന് വടകര മുനിസിപ്പൽ കമ്മിറ്റി സ്‌നേഹാദരവ് നൽകി.ഐൻ ഖാലിദിൽ വെച്ച് നടന്ന ചടങ്ങിൽ കെഎംസിസി സ്റ്റേറ്റ് വൈസ് പ്രസിഡൻ്റ് അൻവർ ബാബു, ഐസിസി സെക്രട്ടറി അഫ്സൽ അബ്ദുൽ മജീദ്, വടകര മണ്ഡലം പ്രസിഡൻ്റ് മുഹമ്മദ് യാസീൻ, സീനിയർ നേതാക്കളായ  എംസി അസീസ്, ഹൈദർ എം എന്നിവരുടെ സാന്നിധ്യത്തിൽ ട്രഷറർ റഫീഖ് വാഴയിൽ ഷാൾ അണിയിക്കുകയും ജനറൽ സെക്രട്ടറി  നബീൽ എം പി  മൊമെൻ്റോ സമർപ്പിക്കുകയും ചെയ്തു. റിയാസ് കെ, മുഹമ്മദ് അബ്ദുൽ റഹ്മാൻ എ കെ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img