01:55pm 11 November 2026
NEWS
വടകര ഹരിത ഫോറം രൂപീകരിച്ചു
06/10/2025  08:04 PM IST
nila
വടകര ഹരിത ഫോറം രൂപീകരിച്ചു

 

ഖത്തറിലെ വടകരക്കാരുടെ കലാസാംസകാരിക സാമുഹ്യ സേവന പ്രവർത്തനങ്ങൾ ലക്ഷ്യംവെച്ച്‌ വടകര ഹരിത ഫോറം എന്ന സംഘടനക്ക്‌ രൂപം നൽകി.

വടകര നിയോജക മണ്ഡലം അടിസ്ഥാനത്തിൽ രൂപീകൃതമായ വടകര ഹരിത ഫോറം ചെയർമാനായി അഫ്സൽ വടകരയും ജ.കൺവീനറായി നിസാർ ചാത്തോത്തിനേയും ട്രഷററായി സഹദ്‌ കാർത്തികപള്ളിയെയും തിരഞ്ഞെടുത്തു, വടകര നിയോജകമണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളുടെയുംവടകര മുൻസിപ്പാലിറ്റിയുടെയുംവികസനത്തെ കുറിച്ച് അതാത് പ്രതിനിധികൾ സംസാരിച്ചു .മുൻസിപ്പാലിറ്റിയിലെയും പഞ്ചായത്തിലേയും പ്രതിനിധികളെ ഉൾകൊള്ളിച്ച് 25 അംഗ എക്സിക്കുട്ടീവിനേയും തിരഞ്ഞെടുത്തു.

അഫ്സൽ വടകരയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം അൻവർ ബാബു ഉൽഘാടനം ചെയ്തു, നബീൽ പഴങ്കാവ്‌ സ്വാഗതവും റഫീഖ്‌ വാഴയിൽ നന്ദിയും പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img