NEWS
ദേശീയ ട്രിബ്യൂണലുകളിലെ ഒഴിവുകൾ ഉടൻ നികത്തണം: സുപ്രീം കോടതി
14/09/2025 08:22 AM IST
സുരേഷ് വണ്ടന്നൂർ

ന്യൂഡൽഹി: നാഷണൽ കമ്പനി ലോ ട്രിബ്യൂണലുകളിലും (NCLT) അപ്പലറ്റ് ട്രിബ്യൂണലുകളിലും (NCLAT) നിലവിലുള്ള ഒഴിവുകൾ എത്രയും വേഗം നികത്തണമെന്ന് കേന്ദ്ര സർക്കാരിന് സുപ്രീം കോടതി നിർദേശം നൽകി.
പാപ്പരത്ത കേസുകൾക്കായി (Insolvency and Bankruptcy Code - IBC) പ്രത്യേക ബെഞ്ചുകൾ രൂപവത്കരിക്കണമെന്നും കൂടുതൽ ജഡ്ജിമാരെ നിയമിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. സ്ഥിരം നിയമനങ്ങൾ നടക്കുന്നതുവരെ വിരമിച്ച ജഡ്ജിമാരെ താൽക്കാലികമായി നിയമിക്കുന്ന കാര്യം പരിഗണിക്കണമെന്നും കോടതി നിർദേശിച്ചു.
റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയിൽ (RERA) ആവശ്യത്തിന് ജീവനക്കാരെ നിയമിക്കണമെന്നും കോടതി ഊന്നിപ്പറഞ്ഞു. ഇത് റിയൽ എസ്റ്റേറ്റ് മേഖലയിലെ കേസുകളിൽ വേഗത്തിൽ തീർപ്പുണ്ടാക്കാൻ സഹായിക്കുമെന്നും കോടതി വ്യക്തമാക്കി.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











