
ചെല്ലാനം മറുവ്വക്കാട് വെച്ച് 02 നവംബർ 2025-ന് കൂടിയ V4 കൊച്ചി യോഗത്തിൽ 2025 നവംബർ-ഡിസംബർ മാസങ്ങളിൽ നടക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ ചെല്ലാനം ഗ്രാമ പഞ്ചായത്തിൽ V4 കൊച്ചി മത്സരിക്കണം എന്ന് പൊതു അഭിപ്രായം ഉയരുകയും, അപ്രകാരം തിരെഞ്ഞെടുപ്പ് പോരാട്ടത്തിൽ ഏർപ്പെടാൻ തീരുമാനം ഉണ്ടാവുകയും ചെയ്തു. മത്സരിക്കുന്ന വാർഡുകളും, സ്ഥാനാർത്ഥികളെയും വരും ദിവസങ്ങളിൽ തീരുമാനിക്കും.
പഞ്ചായത്ത് രാജ് നിയമത്തിന്റെ അന്തസത്ത ഉൾകൊണ്ടുകൊണ്ട് പ്രാദേശിക സർക്കാരിലൂടെ ജനങ്ങളുടെ അന്തസ്സ് സംരക്ഷിക്കുകയും, ജീവിത നിലവാരം ഉയർത്തുകയും, വരുമാനം വർധിപ്പിക്കുകയും, നാടിന്റെ സുസ്ഥിര വികസനം സാധ്യമാക്കുകയും ചെയ്യാൻ V4 കൊച്ചി പ്രതിജ്ഞാബദ്ധമാണ്. വ്യക്തിഗത സ്വാതന്ത്ര്യം, വ്യക്തിഗത ഉന്നമനം, ശാസ്ത്രബോധം, പാരിസ്ഥിതിക സുസ്ഥിരത എന്നീ 4 അടിസ്ഥാന മൂല്യങ്ങളിൽ ഊന്നിയ ‘ഹ്യൂമനിസം’ പ്രത്യയശാസ്ത്രം മുന്നോട്ട് വെയ്ക്കുന്ന ‘V4 കൊച്ചി’ പ്രസ്ഥാനം, കേരളത്തിലെ ജനങ്ങളുടെ ആത്മീയ-ബൗദ്ധിക നിലവാരത്തിന് അനുസരിച്ചുള്ള ജീവിത-സാമൂഹിക സാഹചര്യം നേടിയെടുക്കുന്നതിനായി നിരന്തര പരിശ്രമങ്ങളിലാണ്.
Photo Courtesy - Google








