10:44pm 28 July 2026
NEWS
വി. കെ. ഹംസ വിടപറഞ്ഞു.
28/07/2026  02:14 PM IST
ജി. കൃഷ്ണൻ
 വി. കെ. ഹംസ വിടപറഞ്ഞു.

 

വർഷങ്ങളായി ചലച്ചിത്ര പത്ര പ്രവർത്തനരംഗത്ത് സജീവമായിരുന്ന വി.കെ. ഹംസ അന്തരിച്ചു. ഇന്നലെ (27.7.26) കബറടക്കം തിരൂരിൽ നടന്നു. വീട്ടിനുള്ളിൽ ഉണ്ടായ ഒരു വീഴ്ചയെ തുടർന്ന് ശബ്ദം നഷ്ടപ്പെടുകയുണ്ടായി. ആരോഗ്യം കൂടുതൽ വഷളായതിനെത്തുടർന്ന് അന്ത്യം സംഭവിക്കുകയായിരുന്നു. തിരൂർ സ്വദേശിയായ വി.കെ. ഹംസയ്ക്ക് 80 വയസ്സായിരുന്നു പ്രായം.
 സിനിമ പത്രപ്രവർത്തകനായിരുന്നതുകൊണ്ടുതന്നെ  അടൂർ ഗോപാലകൃഷ്ണൻ, കെ.ജി. രവി, രാമു കര്യാട്ട്, വിജയൻ കരോട്ട് തുടങ്ങിയ പ്രമുഖ സംവിധായകരുമായി വളരെ അടുപ്പത്തിലായിരുന്നു. 
പദയാത്ര എന്ന അടൂർ സിനിമയുടെ ഷൂട്ടിംഗ് എറണാകുളത്ത് ആരംഭിക്കുമ്പോൾ വിശ്രമജീവിതം നയിച്ചുവന്ന ഹംസയെ അടൂർ തന്നെയാണ് സ്‌നേഹപൂർവ്വം അഭിനയിക്കാൻ വേണ്ടി ഹംസയെ ക്ഷണിക്കുന്നത്. ഒരു വൃദ്ധസദനവുമായി ബന്ധപ്പെട്ട ഏതാനും രംഗങ്ങളിൽ ഹംസ  പദയാത്രയിൽ അഭിനയിച്ചിട്ടുണ്ട.് 
മമ്മൂട്ടിക്കൊപ്പം പദയാത്രയിൽ അഭിനയിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ലൊക്കേഷനിൽ വച്ച് ഹംസ നാനയോട് പറഞ്ഞിരുന്നു. മേള, സ്‌ഫോടനം, യവനിക തുടങ്ങിയ മമ്മൂട്ടിയുടെ ആദ്യകാല സിനിമകളിലും വി.കെ ഹംസ സജീവമായിരുന്നു.
 നാനയുടെ ബാഷ്പാഞ്ജലികൾ

 

 

 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img