02:00am 09 October 2026
NEWS
വി-ഗാര്‍ഡിന്റെ വാത്സല്യം പദ്ധതിക്ക് തുടക്കമായി.പത്ത് കുഞ്ഞുങ്ങളുടെ പരിചരണവും സംരക്ഷണവുമായി വി-ഗാര്‍ഡ്
08/10/2026  08:35 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
വി-ഗാര്‍ഡിന്റെ വാത്സല്യം പദ്ധതിക്ക് തുടക്കമായി.പത്ത് കുഞ്ഞുങ്ങളുടെ പരിചരണവും സംരക്ഷണവുമായി വി-ഗാര്‍ഡ്
HIGHLIGHTS

വി-ഗാർഡ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെയും വി-ഗാർഡ് ഫൗണ്ടേഷന്റെയും ഡയറക്ടർ ഡോ. റീനാ മിഥുൻ ചിറ്റിലപ്പിള്ളി ‘വാത്സല്യം' പദ്ധതിയിലൂടെ ഭാഗമായി ചൈൽഡ് വെൽഫെയർ കമ്മിറ്റി അധികൃതക്ക് ചെക്ക് കൈമാറുന്നു.

കൊച്ചി : വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ സി.എസ്.ആർ   പദ്ധതിയായ വാത്സല്യത്തിന്  തുടക്കമായി. സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി വി-ഗാര്‍ഡ് നടത്തുന്ന വാത്സല്യം പദ്ധതി നവജാതശിശുക്കൾ മുതൽ അഞ്ചു വയസ്സു വരെ പ്രായമുള്ള കുഞ്ഞുങ്ങളുടെ സമഗ്ര സംരക്ഷണത്തിനും വികസനത്തിനുമായാണ് നടപ്പിലാക്കുന്നത്.

സര്‍ക്കാര്‍ അംഗീകൃത അനാഥാലയങ്ങളില്‍ കഴിയുന്ന 10 കുഞ്ഞുങ്ങളെ ഏറ്റെടുത്ത് അവരുടെ ആവശ്യമായ പോഷകാഹാരം, മികച്ച ആരോഗ്യപരിപാലനം, ശുചിത്വം, ശിശുപരിപാലന സഹായങ്ങൾ എന്നിവ 'വാത്സല്യം' പദ്ധതിയിലൂടെ വി-ഗാര്‍ഡ് ഉറപ്പാക്കും. കുഞ്ഞുങ്ങളുടെ വളര്‍ച്ചയുടെ ഏറ്റവും നിര്‍ണായകമായ ആദ്യകാലങ്ങളില്‍ തുടര്‍ച്ചയായ പരിചരണം നല്‍കുന്നതിലൂടെ അവരുടെ ശാരീരികവും മാനസീകവുമായ  ക്ഷേമവും മികച്ച ജീവിതസാഹചര്യങ്ങളും ഉറപ്പുവരുത്തുകയാണ് ഈ പദ്ധതിയിലൂടെ  ലക്ഷ്യമിടുന്നത്. 

വി-ഗാർഡിന്റെ സിഎസ്ആർ പ്രവർത്തനങ്ങളിൽ സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനത്തിന് പ്രാധാന്യം നൽകുന്ന പദ്ധതികൾക്ക് മുൻഗണന നൽകാറുണ്ട്. കുട്ടികളാണ് നമ്മുടെ സമൂഹത്തിന്റെ ഭാവി എന്ന തിരിച്ചറിവോടെയാണ് ഈ പദ്ധതിക്ക് ഞങ്ങൾ തുടക്കം കുറിക്കുന്നത്. കുട്ടികളുടെ ശരിയായ വളർച്ചയ്ക്കും ഭാവിക്കും വഴിതെളിക്കുന്ന ഇത്തരം മഹത്തായ പദ്ധതികൾക്ക് വി-ഗാർഡ് എപ്പോഴും പിന്തുണ ഉറപ്പാക്കുമെന്ന് വി-ഗാർഡ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെയും വി-ഗാർഡ് ഫൗണ്ടേഷന്റെയും ഡയറക്ടർ ഡോ. റീനാ മിഥുൻ ചിറ്റിലപ്പിള്ളി പറഞ്ഞു .

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img