
കൊച്ചി: മുന്‍നിര ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ് ഉപകരണ നിര്‍മാതാക്കളായ വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് 2026 സെപ്റ്റംബർ 30-ന് അവസാനിച്ച 2026-27 സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തിൽ 1852.89 കോടി രൂപ മൊത്തം വരുമാനം നേടി. മുന്‍ വര്‍ഷം ഇതേ പാദത്തിലെ 1340.92 കോടി രൂപയില്‍ നിന്ന് 38.2 ശതമാനമാണ് വര്‍ധന. മുൻവർഷം ഇതേ പാദത്തിൽ 65.29 കോടി രൂപയായിരുന്ന അറ്റാദായം ഇത്തവണ 71% വർദ്ധിച്ച് 111.67 കോടി രൂപയിലെത്തി.
2026 സെപ്റ്റംബർ 30-ന് അവസാനിച്ച ആദ്യ ആറു മാസത്തെ പ്രവർത്തനത്തിലും കമ്പനി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഈ കാലയളവിലെ ആകെ ഏകീകൃത പ്രവർത്തന വരുമാനം 30.5 ശതമാനം വർധിച്ച് 3,663.54 കോടി രൂപയിലെത്തി. കഴിഞ്ഞ സാമ്പത്തിക വർഷത്തെ ആദ്യ ആറു മാസത്തിൽ ഇത് 2,807 കോടി രൂപയായിരുന്നു.
ഈ സാമ്പത്തിക വർഷത്തെ ആദ്യ ആറു മാസത്തെ അറ്റാദായം 73.9 ശതമാനം വർധിച്ച് 241.92 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 139.14 കോടി രൂപയായിരുന്നു അറ്റാദായം.
"എല്ലാ വിഭാഗങ്ങളും മികച്ച വളർച്ച കൈവരിച്ചുകൊണ്ട് ഈ സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ ബിസിനസ്സ് ശക്തമായ പ്രകടനം കാഴ്ചവച്ചു. ഉൽപ്പന്നങ്ങളുടെ വിലയിലുണ്ടായ വ്യത്യാസവും ഭൂരിഭാഗം വിഭാഗങ്ങളിലുണ്ടായ മികച്ച വിൽപ്പനയും ഈ നേട്ടത്തിന് കരുത്തേകി. ബിസിനസിന്റെ സ്ഥിരതയും വ്യക്തമായ ലക്ഷ്യബോധവും അനുകൂലമായ വിപണി സാഹചര്യങ്ങളുമാണ് ഈ വളർച്ചയ്ക്ക് കാരണം. പശ്ചിമേഷ്യൻ യുദ്ധത്തിന്റെ വെല്ലുവിളികൾ ഉണ്ടായിരുന്നെങ്കിലും വിവിധ നടപടികളിലൂടെ ഇത് പരിഹരിക്കാൻ വി-ഗാർഡിന് സാധിച്ചു. വരും പാദങ്ങളിലും വിതരണവും ലാഭവും നിലനിർത്തുന്നതിന് ആവശ്യമായ നടപടികൾ വി-ഗാർഡ് സ്വീകരിക്കും. വരും പാദങ്ങളിലും ഈ വളർച്ചാ മുന്നേറ്റം നിലനിർത്താൻ കഴിയുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്." വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മിഥുന് കെ.ചിറ്റിലപ്പിള്ളി പറഞ്ഞു.
Photo Courtesy - Google







