
വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ദേശീയ തലത്തില്‍ വര്‍ഷംതോറും സംഘടിപ്പിച്ചുവരുന്ന ഫ്ലാഗ്ഷിപ്പ് പരിപാടിയായ ബിഗ് ഐഡിയ മത്സരത്തിന്റെ 16-ാമത് പതിപ്പ് ഉദ്ഘാടനം വി-ഗാർഡ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ഡയറക്ടറും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായ രാമചന്ദ്രന്‍ വെങ്കട്ടരാമന്‍ നിർവഹിക്കുന്നു. വി-ഗാർഡ് ഇൻഡസ്ട്രീസ് ലിമിറ്റഡ് എക്സിക്യൂട്ടീവ് ഡയറക്ടർ ആന്റണി സെബാസ്റ്റ്യൻ, സി എഫ് ഓ സുദർശൻ കസ്തൂരി, കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.
കൊച്ചി : മികവുറ്റ യുവ ബിസിനസ്, എന്‍ജിനീയറിങ് പ്രതിഭകളെ കണ്ടെത്തുന്നതിനായി വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ദേശീയ തലത്തില്‍ വര്‍ഷംതോറും സംഘടിപ്പിച്ചുവരുന്ന ഫ്ലാഗ്ഷിപ് പരിപാടിയായ ബിഗ് ഐഡിയ മത്സരത്തിന്റെ പതിനാറാം പതിപ്പിന് കൊച്ചി റാഡിസണ്‍ ബ്ലൂവില്‍ തുടക്കം. ഇന്ത്യയിലെ വിവിധ കോളേജുകളിൽ നിന്നായി ലഭിച്ച മൂവായിരത്തഞ്ഞൂറോളം ആപ്ലിക്കേഷനുകളിൽ നിന്ന് രണ്ട് ഘട്ടങ്ങളിലായി തിരഞ്ഞെടുത്ത 40 ടീമുകള്‍ വീതമാണ് 2 കാറ്റഗറികളിലായി നടക്കുന്ന മത്സരങ്ങളില്‍ മത്സരിക്കുന്നത്.
വി-ഗാർഡ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ഡയറക്ടറും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായ രാമചന്ദ്രന്‍ വെങ്കട്ടരാമന്‍ ബിഗ് ഐഡിയ മത്സരത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ഉദ്ഘാടന ദിവസത്തിൽ എന്‍ജിനീയറിംഗ്, ഡിസൈന്‍ വിദ്യാര്‍ത്ഥികള്‍ക്കായി ടെക് ഡിസൈന്‍ മത്സരം അരങ്ങേറി, 25നും 26നും എംബിഎ വിദ്യാര്‍ത്ഥികള്‍ക്കായി ബിസിനസ്സ് പ്ലാന്‍ മത്സരവും നടക്കും. 10 ലക്ഷം രൂപ വരെയുള്ള കാഷ് പ്രൈസുകളാണ് മത്സര വിജയികളെ കാത്തിരിക്കുന്നത്. ഇരുവിഭാഗങ്ങളിലുമായി 2 സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരങ്ങളും ഉണ്ടാവും.
Photo Courtesy - Google







