
തിരുവനന്തപുരം: ഇന്ത്യൻ നിർമിത എസ്എംഎ മരുന്ന് വിൽപ്പനയുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾ തള്ളി മുഖ്യമന്ത്രി വി.ഡി. സതീശൻ. പാവപ്പെട്ട കുട്ടികൾക്ക് കുറഞ്ഞ വിലയിൽ മരുന്ന് ലഭ്യമാക്കിയതിൽ എന്താണ് തെറ്റെന്നും മുഖ്യമന്ത്രി നിയമസഭയിൽ ചോദിച്ചു. വിഷയത്തിൽ ആരോഗ്യ മന്ത്രിയെയും ആരോഗ്യവകുപ്പിനെയും അഭിനന്ദിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
12 ദിവസത്തേക്കുള്ള മരുന്നിന് ആറര ലക്ഷം രൂപയിൽനിന്ന് 15,000 രൂപയായി വില കുറഞ്ഞതാണോ പ്രതിപക്ഷത്തെ അസ്വസ്ഥരാക്കുന്നതെന്ന് മുഖ്യമന്ത്രി ചോദിച്ചു. മരുന്ന് വിലകുറച്ച് ലഭ്യമാക്കാനുള്ള നടപടിയെ പിന്തുണച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അതേസമയം, കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മരുന്ന് വാങ്ങിയ വകയിൽ 50 കോടി രൂപ ഇനിയും നൽകാനുണ്ടെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരൻ നിയമസഭയിൽ പറഞ്ഞു. എസ്എംഎ മരുന്ന് കുറഞ്ഞ വിലയിൽ തന്നെ വിതരണം ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.
മന്ത്രിയായപ്പോൾ മരുമകളെ പാചകക്കാരിയായി നിയമിക്കുന്ന ശീലമൊന്നും തനിക്കില്ലെന്നും മന്ത്രി പറഞ്ഞു. എസ്എംഎ മരുന്നിന്റെ വിലയും വിതരണവുമായി ബന്ധപ്പെട്ട ചർച്ചയ്ക്കിടെയായിരുന്നു മന്ത്രിയുടെ പരാമർശം.










