08:56am 01 May 2026
NEWS
നാലു വയസ്സുകാരിയെ ബലാത്സംഗം ചെയ്തയാളെ വനിതാ എസ്ഐ വെടിവെച്ച് കീഴ്‌പ്പെടുത്തി
01/06/2025  11:07 AM IST
nila
നാലു വയസ്സുകാരിയെ ബലാത്സംഗം ചെയ്തയാളെ വനിതാ എസ്ഐ വെടിവെച്ച് കീഴ്‌പ്പെടുത്തി

നാലു വയസ്സുകാരിയെ ബലാത്സംഗം ചെയ്തയാളെ വെടിവെച്ച് കീഴ്‌പ്പെടുത്തി വനിതാ സബ് ഇൻസ്പെക്ടർ. ഉത്തർപ്രദേശിലെ ലക്നൗവിലാണ് സംഭവം. സക്കീന ഖാൻ എന്ന പൊലീസ് ഉദ്യോ​ഗസ്ഥയാണ് കമൽ കിഷോർ എന്ന പ്രതിയെ വെടിവെച്ച് പിടികൂടിയത്. മേയ് 28നാണ് ലക്നൗവിലെ മടേയ്ഗാഞ്ച് ഏരിയയിൽ സംഭവം നടന്നത്. പ്രദേശത്ത് പ്രതി ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് പൊലീസ് സംഘം സ്ഥലത്തെത്തിയത്.

പൊലീസിനെ കണ്ടതോടെ കമൽ കിഷോർ ഇവരുടെ നേർക്ക് വെടിയുതിർക്കുകയായിരുന്നു. തിരിച്ച് നടത്തിയ ആക്രമണത്തിൽ, എസ്ഐ സക്കീന ഖാൻ വച്ച വെടിയിൽ കിഷോറിന് പരുക്കേൽക്കുകയായിരുന്നു. പരുക്കേറ്റ പ്രതി കമാൽ കിഷോറിനെ പിന്നീട് അറസ്റ്റ് ചെയ്യുകയും ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. 

പീഡനത്തിനിരയായ പെൺകുട്ടിയ്ക്ക് സാക്കിന ഖാൻ കൗൺസലിങ് നൽകിയിരുന്നു. കമൽ കിഷോറിനെതിരെ നിരവധി ക്രമിനൽ കേസുകൾ മുൻപ് റജിസ്റ്റർ ചെയ്തതായി ഡിസിപി പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img