01:01pm 21 October 2026
NEWS
10 വയസുള്ള സ്വന്തം മകനെ ഉപയോ​ഗിച്ച് എംഡിഎംഎ കച്ചവടം; തിരുവല്ലയിൽ യുവാവ് പിടിയിൽ

08/03/2025  06:16 PM IST
nila
10 വയസുള്ള സ്വന്തം മകനെ ഉപയോ​ഗിച്ച് എംഡിഎംഎ കച്ചവടം; തിരുവല്ലയിൽ യുവാവ് പിടിയിൽ

പത്തനംതിട്ട: 10 വയസുള്ള സ്വന്തം മകനെ ഉപയോ​ഗിച്ച് എംഡിഎംഎ കച്ചവടം നടത്തിയയാൾ പിടിയിൽ. മൂന്നര​ഗ്രാം എംഡിഎംഎയുമായി ഇയാൾ പിടിയിലായതോടെയാണ് പ്രായപൂർത്തിയാകാത്ത സ്വന്തം മകനെ ഉപയോ​ഗിച്ച് നടത്തിയ ലഹരി കച്ചവടം സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നത്. സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് എംഡിഎംഎ ഉൾപ്പെടെയുള്ള ലഹരിമരുന്നുകൾ എത്തിച്ച് നൽകാൻ മകനെ ഉപയോ​ഗിച്ചു എന്നാണ് ഇയാളുടെ മൊഴി. 

 തിരുവല്ല സ്വദേശിയായ 39കാരനാണ് ആണ് മൂന്നര ​ഗ്രാം എംഡിഎംഎയുമായി പിടിയിലായത്. ഭാര്യവീട്ടിൽ നിന്നാണ് പ്രതിയെ പിടികൂടിയതെന്നും കൂടുതൽ അന്വേഷണം നടത്തുമെന്നും തിരുവല്ല ഡിവൈഎസ്‍പി എസ് അഷാദ് പറഞ്ഞു. ഇയാൾ പത്തു വയസുകാരനായ സ്വന്തം മകനെ ഉപയോഗിച്ചാണ് എംഡിഎംഎ വിൽപ്പന നടത്തിയിരുന്നതെന്ന് പൊലീസ് വ്യക്തമാക്കി. പത്തു വയസുകാരനായ മകൻറെ ശരീരത്തിൽ സെല്ലോ ടേപ്പ് അല്ലെങ്കിൽ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് എംഡിഎംഎ ഒട്ടിച്ചുവെയ്ക്കും. ഇത്തരത്തിൽ ഒളിപ്പിച്ചു കടത്തുന്ന എംഡിഎംഎ സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് വ്യാപകമായി വിൽപ്പന നടത്തും.

 അറസ്റ്റിലായ പ്രതി ലഹരികടത്ത് മാഫിയയിലെ തലവനാണെന്നും പൊലീസ് വ്യക്തമാക്കി. മെഡിക്കൽ വിദ്യാർഥികൾക്കാണ് പ്രധാനമായും ഇയാൾ ലഹരി എത്തിച്ചു നൽകിയിരുന്നത്. എവിടെ നിന്നാണ് ഇയാൾക്ക് ലഹരി വസ്തുക്കൾ കിട്ടുന്നതെന്ന കാര്യം അടക്കം അന്വേഷിച്ചുവരുകയാണ്. ലഹരിയുടെ ഉറവിടം കണ്ടെത്തി കൂടുതൽ നടപടികളിലേക്ക് കടക്കുമെന്നും ഡിവൈഎസ്‍പി പറഞ്ഞു. കുട്ടിയെ ഉപയോഗിച്ച് ലഹരി കച്ചവടം നടത്തിയതിനാൽ പ്രതിയുടെ പേരുവിവരങ്ങളടക്കം പുറത്തുവിടുന്നത് നിയമപരമായി കഴിയില്ലെന്നും പൊലീസ് അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Pathanamthitta
img