04:08am 11 November 2026
NEWS
വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ 500റിയാൽ പിഴ: മുന്നറിയിപ്പ്മായി ആഭ്യന്തര മന്ത്രാലയം
18/08/2025  11:02 AM IST
nila
വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ 500റിയാൽ പിഴ: മുന്നറിയിപ്പ്മായി ആഭ്യന്തര മന്ത്രാലയം

ദോഹ:വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനെതിരെ ആഭ്യന്തര മന്ത്രാലയത്തിന്റെ (MoI) മുന്നറിയിപ്പ്. വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോണോ മറ്റേതെങ്കിലും ഉപകരണമോ ഉപയോഗിക്കുകയോ കൈവശം വയ്ക്കുകയോ വാഹനത്തിലെ ടെലിവിഷൻ സെറ്റിൽ നിന്ന് ഏതെങ്കിലും ദൃശ്യങ്ങൾ കാണുന്നതിൽ തിരക്കിലാകുകയോ ചെയ്താൽ 500 റിയാൽ പിഴ ഈടാക്കും.
വാഹനമോടിക്കുമ്പോൾ ഫോൺ ഉപയോഗിക്കുന്നത് വാഹനാപകടങ്ങൾക്ക് കാരണമാകുന്നു. ശ്രദ്ധിക്കുക, നിങ്ങളുടെ ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കരുത്,” MoI  X പോസ്റ്റിൽ പറഞ്ഞു.
 മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നതും വാഹനത്തിനുള്ളിൽ നിന്ന് ദൃശ്യങ്ങൾ പകർത്തുന്നതും ശ്രദ്ധ വ്യതിചലിപ്പിക്കുകയും അപകടങ്ങളിൽ കലാശിക്കുകയും ചെയ്യുന്നുവെന്ന് മന്ത്രാലയം ഓർമ്മപെടുത്തി.
വാഹനമോടിക്കുമ്പോൾ ഘടിപ്പിച്ച മൊബൈൽ ഫോണുകൾ, ഡാഷ്‌ബോർഡ് മോണിറ്ററുകൾ എന്നിവയുൾപ്പെടെയുള്ള ദൃശ്യ ഉപകരണങ്ങളുമായുള്ള ശാരീരിക ഇടപെടൽ ഒരു ലംഘനമാകുമെന്നും പിഴയുടെ പരിധിയിൽ വരുമെന്നും ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ഉദ്യോഗസ്ഥർ  വ്യക്തമാക്കി.
വാഹനമോടിക്കുമ്പോൾ കൈകൾ കൊണ്ടു പ്രവർത്തിപ്പിക്കേ ണ്ടിവരുന്ന വിധത്തിൽ മൊബൈൽ ഫോണുകളോ മറ്റ് ഉപകരണങ്ങളോ ഉപയോഗിക്കരുതെന്നും വാഹനമോടിക്കുമ്പോൾ വാഹനത്തിന്റെ ടെലിവിഷനിലെ ദൃശ്യങ്ങൾ കാണരുതെന്നും ഗതാഗത നിയമത്തിലെ ആർട്ടിക്കിൾ നമ്പർ 55 അനുശാസിക്കുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img