08:35pm 10 November 2026
NEWS
മലയാള സിനിമയിലെ നടിമാർക്കിടയിൽ മെമ്മറി കാർഡ് വിവാദം കനക്കുന്നു
08/08/2025  10:23 AM IST
nila
മലയാള സിനിമയിലെ നടിമാർക്കിടയിൽ മെമ്മറി കാർഡ് വിവാദം കനക്കുന്നു

മലയാള സിനിമയിലെ നടിമാർക്കിടയിൽ മെമ്മറി കാർഡ് വിവാദംരൂക്ഷമാകുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഇടവേള ബാബുവിനും കുക്കു പരമേശ്വരനുമെതിരെ താരസംഘടനക്ക് പരാതി നൽകാനാണ് നടി ഉഷ ഹസീനയുടെ നീക്കം. അമ്മയിൽ അം​ഗങ്ങളായ നടിമാർക്കുണ്ടായ മോശം അനുഭവങ്ങളുടെ വെളിപ്പെടുത്തലുകൾ അടങ്ങിയ മെമ്മറി കാർഡ് എവിടെയെന്ന് കണ്ടെത്തണമെന്നാണ് താരം ആവശ്യപ്പെടുന്നത്. താരസംഘടനയിലെ തെരഞ്ഞെടുപ്പിൽ പ്രദാന ചർച്ചാവിഷയം ഈ മെമ്മറി കാർഡാണ്. 

മീ ടൂ ആരോപണങ്ങൾ വന്നതിന് പിന്നാലെയാണ് അമ്മയിലെ വനിതാ അം​ഗങ്ങൾക്ക് അവരുടെ പ്രശ്നങ്ങൾ തുറന്നുപറയാനായി ഒരു യോ​ഗം വിളിച്ചത്. പല നടിമാരും അന്ന് തങ്ങൾക്കുണ്ടായ മോശം അനുഭവങ്ങൾ തുറന്നു പറഞ്ഞിരുന്നു. ഈ വെളിപ്പെടുത്തലുകൾ രണ്ട് ക്യാമറകളിൽ റെക്കോർഡ് ചെയ്തു എന്നാണ് പറയപ്പെടുന്നത്. ഈ മെമ്മറി കാർഡ് എവിടെയെന്നാണ് ഉഷ ഹസീന ചോദിക്കുന്നത്.

കുക്കു പരമേശ്വരനാണ് അത് കൈകാര്യം ചെയ്തത്. ആ കാർഡ് എന്തുകൊണ്ട് ഹേമാ കമ്മിറ്റിക്കുമുന്നിൽ സമർപ്പിച്ചില്ലെന്നും എന്തുകൊണ്ട് തുടർ നടപടികളുണ്ടായില്ലെന്നും ഉഷ ഹസീന ചോദിക്കുന്നു. ഇടവേള ബാബുവിന്റെ കയ്യിലുൾപ്പെടെ ഈ മെമ്മറി കാർഡ് ഉണ്ടെന്നും അത് കണ്ടെത്തണമെന്നും അവർ അമ്മയ്ക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെടുന്നു.

അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്ന വ്യക്തിയാണ് കുക്കു പരമേശ്വരൻ. തനിക്കെതിരെ വലിയ രീതിയിലുള്ള ​ഗൂഢാലോചന നടക്കുന്നുണ്ടെന്നാണ് ഡിജിപിക്കുനൽകിയ പരാതിയിൽ അവർ പറയുന്നത്. തന്നെ അപമാനിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. സമൂഹ മാധ്യങ്ങളി തനിക്കെതിരെ വ്യാപക പ്രചാരണം നടക്കുന്നു. താൻ സംഘടനാ തിരഞ്ഞെടുപ്പിന്റെ മത്സരരം​ഗത്തുവന്നതിന് പിന്നാലെയാണ് മെമ്മറി കാർഡ് വിവാദം തലപൊക്കിയതെന്നും കുക്കു പറയുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img