09:04pm 25 August 2026
NEWS
ഉസൈൻ ബോൾട്ട് വിവാഹിതനാകുന്നു; ആരാണ് മൂന്നു മക്കളുടെ അമ്മയായ കാസി ബെനെറ്റ്?
25/08/2026  07:02 PM IST
nila
ഉസൈൻ ബോൾട്ട് വിവാഹിതനാകുന്നു; ആരാണ് മൂന്നു മക്കളുടെ അമ്മയായ കാസി ബെനെറ്റ്?


 

കിങ്സ്റ്റൺ∙ ലോക അത്‌ലറ്റിക്സിലെ സ്പ്രിന്റ് ഇതിഹാസം ഉസൈൻ ബോൾട്ടിന്റെ വിവാഹനിശ്ചയം. 40-ാം പിറന്നാൾ ആഘോഷത്തിനിടെ ദീർഘകാല പങ്കാളിയായ കാസി ബെന്നറ്റിനെയാണ് ബോൾട്ട് വിവാഹം കഴിക്കാൻ ആവശ്യപ്പെട്ടത്. ജമൈക്കയിലെ കിങ്സ്റ്റണിലുള്ള വൺ ബെൽമോണ്ട് റിസോർട്ടിൽ നടന്ന ചടങ്ങിൽ അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. അഞ്ച് കാരറ്റിന്റെ വജ്രമോതിരമാണ് ബോൾട്ട് കാസിക്ക് സമ്മാനിച്ചത്.

‘നീ എന്നെ ലോകത്തിലെ ഏറ്റവും സന്തോഷവാനായ മനുഷ്യനാക്കുമോ? എന്നെ വിവാഹം കഴിക്കുമോ?’ എന്നായിരുന്നു ബോൾട്ടിന്റെ സർപ്രൈസ് പ്രപ്പോസൽ. പിറന്നാൾ ആഘോഷങ്ങൾക്ക് മുന്നോടിയായി കാസി സമൂഹമാധ്യമത്തിൽ ബോൾട്ടിന് ആശംസകൾ നേർന്നിരുന്നു. കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് ബോൾട്ടിനെ തന്റെ സ്നേഹവും വീടും എല്ലാമാണെന്നും കാസി കുറിച്ചിരുന്നു. ജമൈക്കൻ മോഡലും ഫാഷൻ ഇൻഫ്ലുവൻസറുമായ കാസി ബെന്നറ്റ് ബിസിനസ് രംഗത്തും സജീവമാണ്. 2013ലാണ് ബോൾട്ടും കാസിയും പ്രണയത്തിലായത്. വർഷങ്ങളോളം ബന്ധം സ്വകാര്യമായി സൂക്ഷിച്ച ഇരുവരും 2016ലെ റിയോ ഒളിംപിക്സിന് ശേഷമാണ് ബന്ധം പരസ്യമാക്കിയത്.

ഇരുവർക്കും മൂന്ന് മക്കളുണ്ട്. മകൾ ഒളിംപിയ ലൈറ്റ്നിങ് ബോൾട്ടും ഇരട്ട ആൺമക്കളായ തണ്ടർ, സെന്റ് ലിയോ ബോൾട്ടുമാണ് മക്കൾ. 40-ാം പിറന്നാൾ ആഘോഷത്തിനിടെ നടന്ന വിവാഹാഭ്യർഥനയോടെ 13 വർഷത്തെ ബന്ധത്തിന് പുതിയ അധ്യായം തുറന്നിരിക്കുകയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img