
ദോഹ: രണ്ടാമൂഴത്തിൽ വൈറ്റ് ഹൗസിൽ തിരിച്ചെത്തിയതിനു ശേഷമുള്ള അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെആദ്യ വിദേശ യാത്രയിൽ ഖത്തർ, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നിവയുൾ പെടുമെന്ന് വൈറ്റ് ഹൗസ് സ്ഥിരീ കരിച്ചു.അടുത്തരണ്ടു മാസത്തിനുള്ളിൽ തന്നെ സന്ദർശനം നടത്തിയേക്കും. സാമ്പത്തിക ബന്ധങ്ങൾ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ മെയ് മാസത്തിൽ വൈറ്റ് ഹൗസ് ഉദ്യോഗസ്ഥർ സൗദി അറേബ്യ സന്ദർശിക്കാൻ പദ്ധതിയിടുന്നുണ്ടെന്ന ആക്സിയോസിന്റെ റിപ്പോർട്ടിനെ തുടർന്നാണ് ഈ പ്രഖ്യാപനം.നിലവിലെ ഗൾഫ്രാജ്യങ്ങളുമായിസാമ്പത്തിക സഹകരണം, സാങ്കേതിക സഹകരണം, പ്രാദേശിക സ്ഥിരതയുടെ വിഷയങ്ങളിൽ ഏകോപനം എന്നിവവർദ്ധിപ്പിക്കുന്നതുൾപ്പെടെ ഇരുപക്ഷത്തിനും പ്രവർത്തിക്കാൻ കഴിയുന്ന നിരവധി കാര്യങ്ങളുണ്ട്.ഗാസയിലെയും ലെബനനിലെയും സംഘർഷാനന്തര പുനർനിർമ്മാണത്തിലും, ഇറാനുമായുള്ള ഏതെങ്കിലുംഅടിയന്തരാവസ്ഥ ഉണ്ടായാൽ പ്രാദേശിക സുരക്ഷയിലും ട്രംപ് അറബ് ഗൾഫ് രാജ്യങ്ങളുടെ സഹകരണം തേടുമെന്ന് റിപ്പോർട്ട് സൂചിപ്പിച്ചു.











